
അകത്തേത്തറ നടക്കാവ് മേല്‍പ്പാലം: സ്ഥലമെടുപ്പിന് 25 പേരുടെ ആധാരങ്ങള്‍ ലഭിച്ചു
പാലക്കാട്: അകത്തേത്തറ-നടക്കാവ് റെയില്‍വേ മേല്‍പാല നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രവൃത്തികള്‍ ഊര്‍ജിതമായി തുടരുകയാണ്. 2017 ഒക്ടോബര്‍ ഒന്‍പതിന് സ്ഥലം എം.എല്‍.എയും ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനുമായ വി.എസ് അച്യൂതാനന്ദന് ശിലാസ്ഥാപനം നിര്‍വഹിച്ച റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായി, നെഗോസിയേഷന് ആക്ട്് പ്രകാരമുളള സ്ഥലമേറ്റെടുപ്പിന്് റോഡ്സ് ആന്‍ഡ് ബ്രിഡ്്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് അനുബന്ധരേഖകള്‍ പ്രകാരമുളള അപേക്ഷാപത്രം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 2017 ഒക്ടോബര്‍ നാലിന് ഉത്തരവായിരുന്നു.
38.88 കോടി രൂപ അനുവദിച്ചുകൊണ്ടുളള ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. 36 സ്വകാര്യവ്യക്തികളില്നിന്നായി 0.3018 (74.54 സെന്റ്) ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ബാക്കിവരുന്ന ഭൂമി റെയില്‍വേ, പി.ഡബ്ല്യൂ.ഡി-നിരത്ത്, ജലസേചനം എന്നീ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്.
പാലക്കാട് താലൂക്കില്‍ പാലക്കാട്-രണ്ട്, അകത്തേത്തറ വില്ലേജുകളില്‍നിന്നായി 1.07 ഏക്കര്‍ ഭൂമിയാണ് മേല്‍പ്പാല നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടത്. സ്വകാര്യവ്യക്തികളായ സ്ഥലമുടമകള്‍ 33 പേരും സമ്മതം നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് സമ്മതം നല്‍കാത്ത ഒരു വ്യക്തി അലൈന്‍മെന്റ്് മാറ്റുന്നതിനും മറ്റു രണ്ട് വ്യക്തികള്‍ വിലയിലും തര്‍ക്കം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
നിലവില്‍ 25 സ്ഥലമുടമകളുടെ ആധാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വക്കീല്‍ 13 പേരുടെ ആധാരങ്ങള്‍ പരിശോധിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമതടസമില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി 12 എണ്ണത്തില്‍ നിയമോപദേശം ലഭിക്കാനുണ്ട്. കിഫ്ബിയില്‍നിന്ന് ഉടന്‍ ഫണ്ട് ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭ്യമായിട്ടുണ്ട്. ഫണ്ട് ലഭ്യമായാല്‍ ഉടന്‍ തയ്യാറായിട്ടുളള ആധാരങ്ങള്‍ ആര്.ബി.ഡി.സി.കെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്. പുനരധിവാസവും പുനസ്ഥാപനവും സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ കഴിഞ്ഞ നവംബര്‍ 26ന് അഡ്മിനിസ്ട്രേറ്റര്‍ കേട്ടിട്ടുള്ളതാണ്. അത് ജില്ലാ കലക്ടറുടെ ശിപാര്ശയോട്കൂടി ലാന്റ് റവന്യൂ കമ്മിഷനര്‍ക്ക് ഉടന്‍ നല്‍കും.
സമ്മതപത്രം നല്കാന് ബാക്കിയുളളവരുടെ ഭൂമി 2013ലെ എല്‍.എ.ആര്.ആര് ആക്ട് അനുസരിച്ച് ഏറ്റെടുക്കാന്‍ സമാന്തരമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. പരിസ്ഥിതി ആഘാതപഠനം നടന്നുവരികയും കരട് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കരട് റിപ്പോര്‍ട്ടില്‍ ആക്ഷേപമുളള സ്ഥലം ഉടമകളുമായി ഡിസംബര്‍ 11ന് രാവിലെ 11ന് പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ കൂടിക്കാഴ്ച നടത്തുന്നതിനായി സാമൂഹിക ആഘാതപഠനസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഭൂമിയുടെ സ്ഥലവില സംബന്ധിച്ച് സ്ഥലമുടമകളുമായി നെഗോസിയേഷന് നടത്തുന്നതിന് 2018 ജനുവരി, ഫെബ്രുവരി, ഏപ്രില്‍, മെയ് മാസങ്ങളില്‍ ജില്ലാതല യോഗം ചേര്‍ന്നിരുന്നു. സ്ഥലമുടമകളുമായി നെഗോസിയേഷന് നടത്തിയതിന്റെ ഭാഗമായി അടിസ്ഥാന വിലയുടെ 50 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഭൂമിയുടെ കിടപ്പിന് അടിസ്ഥാനമാക്കി 1.2 മള്‍ട്ടിപ്ലിക്കേഷന്‍ എടുത്ത് സ്ഥലവിലയെ 1.2 കൊണ്ട് ഗുണിച്ച് അതിന് 100 ശതമാനം സൊലേഷ്യവും 12 ശതമാനം കൂടുതല്‍ വിപണി വിലയും ഉള്‍പ്പെടെയാണ് ഭൂമി വില കണക്കാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി
Saudi-arabia
• 2 days ago
ഇന്ത്യന്‍ രൂപയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
latest
• 2 days ago
വിന്‍സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്‍ണ
Kerala
• 2 days ago
യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ, താപനില കുറയും; വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
uae
• 2 days ago
എംഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ 20കാരന് അറസ്റ്റില്‍
Kerala
• 2 days ago
ബെംഗളൂരുവില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി
Kerala
• 2 days ago
മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്ഐഒ കുറ്റപത്രം
Kerala
• 2 days ago
പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍
Kerala
• 2 days ago
ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്ജിന് കാബിനുകളില്‍ യൂറിനല്‍ സ്ഥാപിക്കുന്നു, കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനം
latest
• 2 days ago
പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്വരയില് ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍
National
• 2 days ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം
National
• 2 days ago
പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• 2 days ago
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്മാര്ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു
National
• 2 days ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• 2 days ago
ഒരു മണിക്കൂറിനുള്ളിൽ കത്തിനശിച്ച ഫെരാരി; യുവാവിൻ്റെ പത്തുവർഷത്തെ സമ്പാദ്യവും സ്വപ്നവും കൺമുന്നിൽ ചാരമായി
International
• 2 days ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• 2 days ago
താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
Kerala
• 2 days ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• 2 days ago
പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്
Kerala
• 2 days agoവയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്
Kerala
• 2 days ago