ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
#മുഹമ്മദലി വാഫി തെന്നല
ഫുജൈറ: യുഎഇ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ അമര സ്മരണകളുണര്‍ത്തി രാജ്യ വ്യാപകമായി ആഘോഷിച്ചു വരുന്ന സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി സത്യധാര ഫുജൈറ റീജിയന്റെ കീഴില്‍ നാലുമാസമായി നടന്നു വരുന്ന സായിദ് ഇയറിന്റെ അന്താരാഷ്ട്ര സമ്മേളനം നവംബര്‍ രണ്ടിന് ഫുജൈറ കോണ്‍കോര്‍ഡ് ഹോട്ടലില്‍ നടന്നു.
യു എ ഇ ഫെഡറല്‍ നാഷണല്‍ മെമ്പര്‍ അഹ്മദ് മുഹമ്മദ് അല്‍ യമാഹി സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു, ഈ രാജ്യത്തിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യക്കാര്‍ വഹിച്ച പങ്ക് വലുതാണ്, ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ എഞ്ചിനിയര്‍മ്മാര്‍ ഈ രാജ്യത്തിന്റെ നിര്‍മ്മിതിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ വി ടി ബല്‍റാം എം ല്‍ എ മുഖ്യാതിഥിയായി, ഇന്ദിരാ ഗാന്ധിയുമായി നല്ല ആത്മ ബന്ധം നിലനിര്‍ത്തി പോന്നു ഷൈഖ് സായിദ്, ഏഴ് എമിരേറ്റ്‌സുകളെ ഒന്നിപ്പിച്ചു എന്നതിന്നപ്പുറം പൗരന്മാരെ ഒന്നിപ്പിച്ചു എന്നുള്ളതാണ് അദ്ദേഹത്തെ മറ്റു ഭരണാധികാരികളില്‍ നിന്ന് വിത്യസ്തനാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി, ചരിത്രത്തെ സൃഷ്ട്ടിക്കുകയായിരുന്നു ഷൈഖ് സായിദ്, സമ്പത്ത് എന്നാല്‍ പണമല്ല അതെന്റെ രാജ്യത്തെ പൗരന്മാരാണ് എന്ന ഷൈഖ് സായിദിന്റെ വാക്കുകള്‍ ആയിരങ്ങളെ ഒരു നിമിഷം കണീരിലാഴ്ത്തി, ഷൈഖ് സായിദിന്റെ ജീവിതം, കുട്ടിക്കാലം, നേതൃപാഠവം, ദീര്‍ഘ ദൃഷ്ഠി എല്ലാം നവ ഭരണാധികാരികള്‍ക്ക് മാതൃകയാണ് എന്നും അദ്ദേഹം ഊന്നി പറഞ്ഞു.
ഫുജൈറ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി തോമസ് ആശംസയര്‍പ്പിച്ചു സംസാരിച്ചു എന്റെ രാജ്യത്തേക്കാള്‍ മതിപ്പുള്ള ഭരണാധികരിയായിരുന്നു ഷൈഖ് സായിദ്, മനുഷ്യ സ്‌നേഹിയായിരുന്നുവെന്നും അദ്യേഹം പ്രസ്താവിച്ചു.
കൂടാതെ യു എ ഇ എസ് കെ എസ് എസ് എഫ് നേതാക്കള്‍, കെ.എം.സി.സി. പ്രതിനിധികള്‍ മത സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു. നാഷണല്‍ എസ്.കെ.എസ്.എഫ് പ്രസിഡണ്ട് ശുഹൈബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫുജൈറ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് യാസീന്‍ മന്നാനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
യു എ ഇ നാഷണല്‍ കെ.എം.സി.സി. പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന് വേണ്ടി ഫുജൈറ കെ.എം.സി.സി. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ വി.എം.സിറാജ്,പി.എ.മൗലവി അച്ചനമ്പലം,ഖാലിദ് ഹാജി, അബ്ദുല്‍ ഹഖ്, മുഹമ്മദ് ഖിരയ്യ, ആരിഫ് മയൂഫ്, ഹംസ മാര്‍സ്, ഷാനവാസ് പത്തത്ത് തുടങ്ങിയവരെ ആദരിച്ചു. മന്‍സൂര്‍ മൂപ്പന്‍, ബഷീര്‍ ഉളിയില്‍, അബൂബക്കര്‍ കെ.സി, അച്ചൂര്‍ ഫൈസി ആശംസ നേര്‍ന്നു. കൂടാതെ ഡോക്ക്യുമെന്ററി പ്രദര്‍ശനം, പരീക്ഷാ വിജയികള്‍ക്ക് അവാര്‍ഡ് ദാനവും നടന്നു. വൈകിട്ട് അഞ്ചു മണിക്ക് ബുര്‍ദാലാപനത്തോടുകൂടി ആരംഭിച്ച ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ ചെയര്‍മാന്‍ ശാക്കിര്‍ ഹുസ്സൈന്‍ ഹുദവി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സ്വാദിഖ് റഹ്മാനി നന്ദിയും അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."