HOME
DETAILS

നിത്യാനന്ദക്കും നടി രഞ്ജിതക്കുമെതിരേ വീണ്ടും ആരോപണം: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ആശ്രമത്തിലെ മുന്‍ ജീവനക്കാരി

  
backup
September 24 2019 | 16:09 PM

swami-nithyananda-new-issue

ന്യുഡല്‍ഹി: ആള്‍ദൈവം നിത്യാനന്ദയ്ക്കും മുന്‍ നടി രഞ്ജിതക്കുമെതിരേ വീണ്ടും ആരോപണം. നേരത്തെ ആള്‍ ദൈവത്തോടൊപ്പമുള്ള ലൈംഗിക വീഡിയോയായിരുന്നു പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇരുവരും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നിത്യാനന്ദയുടെ ആശ്രമത്തിലെ മുന്‍ അന്തേവാസിയും ഇദ്ദേഹത്തിന്റെ ശിഷ്യ കൂടിയായ കനേഡിയന്‍ സ്വദേശി സാറാ സ്റ്റെഫാനി ലാന്‍ഡറിയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ആരോപണം ഉന്നയിച്ച് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും സ്റ്റെഫാനി പറയുന്നു. ഇതിനെല്ലാ മുന്‍കൈയെടുത്തത് രഞ്ജിതയായിരുന്നു. രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ പീഡിപ്പിക്കുന്നത്. കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് ഇവരെ പീഡനത്തിന് സമ്മതിപ്പിക്കുന്നത്.

നിത്യാനന്ദയുടെ ആശ്രമത്തില്‍ കൊച്ചു കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഇതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് മുന്‍പ് നിത്യാനന്ദയ്ക്കൊപ്പം വിവാദങ്ങളില്‍ നിറഞ്ഞ നടി രഞ്ജിതയാണെന്നും സാറ ആരോപിക്കുന്നു.
ഏഴ് വര്‍ഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തില്‍ ഇവരുടെ പേര്.
ഇക്കാര്യങ്ങളെല്ലാം രഞ്ജിതയോട് പറഞ്ഞിരുന്നെങ്കിലും അവര്‍ ഒരുനടപടിയും സ്വീകരിച്ചില്ല. എല്ലാം തിരിച്ചറിഞ്ഞ ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നുമാണ് സാറ ഇപ്പോള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കുറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍

National
  •  2 days ago
No Image

കറന്റ് അഫയേഴ്സ്- 23-04-2025

PSC/UPSC
  •  2 days ago
No Image

പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

Kerala
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

National
  •  2 days ago
No Image

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

latest
  •  2 days ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു

National
  •  2 days ago
No Image

കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

Saudi-arabia
  •  2 days ago
No Image

പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്

Kerala
  •  2 days ago
No Image

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

Kerala
  •  2 days ago