HOME
DETAILS

അകത്തേത്തറ-നടക്കാവ് റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുപ്പ്; ആദ്യഘട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയായി

  
backup
January 29 2019 | 08:01 AM

%e0%b4%85%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf

പാലക്കാട്: അകത്തേത്തറ- നടക്കാവ് റെയില്‍വേ മേല്‍പ്പാലമെന്ന പാലക്കാടന്‍ ജനതയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായി സ്ഥലമേറ്റെടുപ്പിന്റെ ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്റെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങിയത്. ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇന്നലെ രാവിലെ ആറു വ്യക്തികള്‍ മേല്‍പ്പാല നിര്‍മാണ ചുമതലയുള്ള റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ പേരില്‍ സ്വന്തം സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കി.
നാടിന്റെ വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയ മുഴുവനാളുകള്‍ക്കും വി.എസ് അച്യുതാനന്ദന്റെ അഭിനന്ദനങ്ങള്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്‍. അനില്‍കുമാര്‍ അറിയിച്ചു. നടക്കാവ് കുളത്തൂര്‍ ഹൗസ് കെ.എ മുജീബ് റഹ്മാന്‍ സബ് രജിസ്ട്രാര്‍ വാസുദേവന്‍ ചെറുമുക്കിന്റെ മുന്‍പില്‍ ആദ്യം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ലാന്‍ഡ് അക്വിസിഷന്‍ ജനറല്‍ തഹസില്‍ദാര്‍ ബി. ബിനുമോന്‍ മുജീബ് റഹ്മാന് നഷ്ടപരിഹാരത്തുകയുടെ ചെക്ക് കൈമാറി. അകത്തേത്തറ നിവാസികളായ അബ്ദുല്‍നാസര്‍, ആയിഷ ഉമ്മ, ജയനാരായണന്‍, വാസന്തി, സെയ്ത് മുഹമ്മദ്, എന്നിവരുടെ രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കി.
വരുംദിവസങ്ങളില്‍ വിവിധ ഘട്ടങ്ങളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2017- 18 ബജറ്റില്‍ ഉള്‍പ്പെടുത്തി 36 കോടി കിഫ്ബിയില്‍നിന്നു മേല്‍പ്പാല നിര്‍മാണത്തിനായി നീക്കിവച്ചിട്ടുണ്ട്. 35 സ്ഥലം ഉടമകളില്‍ നിന്നായി ഒരേക്കര്‍ ഏഴ് സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം സ്ഥലമുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരത്തുക നല്‍കാന്‍ വിലനിര്‍ണയ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക പാക്കേജ് പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്. നാലുകോടി 64 ലക്ഷമാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതിനായി ചെലവഴിക്കേണ്ടത്. പാലക്കാട് -2, അകത്തേത്തറ വില്ലേജുകളില്‍ നിന്നായി 42 സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. കല്ലേക്കുളങ്ങര മുതല്‍ ആണ്ടിമഠം വരെ ദേശീയ പാതയ്ക്ക് കുറുകെ രണ്ടുവരി പാതയായി 10. 90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പാലം നിര്‍മിക്കുക. ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലായിരിക്കും ഗതാഗതം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  8 hours ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  8 hours ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  9 hours ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  9 hours ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  9 hours ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  9 hours ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  10 hours ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  10 hours ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  10 hours ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  10 hours ago