HOME
DETAILS
MAL
ഊട്ടുതിരുനാള്
backup
June 15, 2016 | 12:02 AM
തൃശൂര്: തിരുഹൃദയ ലത്തീന് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 6.30 ന് നടന്ന ദിവ്യബലിക്ക് ഫാ. നോയല് കുരിശിങ്കല് നേതൃത്വം നല്കി.
തുടര്ന്ന് നൊവേനയും ആരാധനയും നടന്നു. ദിവ്യബലിക്ക് കോട്ടപ്പുറം രൂപത വികാരി ജനറല് റവ. മോണ്. സെബാസ്റ്റിയന് ജക്കോബി ഒ.എസ്.ജെ മുഖ്യകാര്മികനായി. ഇത്തവണത്തെ തിരുനാള് ദിനം മുതലാണ് രാവിലെ 8.30 നുള്ള ദിവ്യബലി ആരംഭിച്ചത്. ഊട്ടുസദ്യ ആശിര്വാദം ആര്ച്ച് ബിഷപ് മാര് അപ്രേം നിര്വഹിച്ചു.
തുടര്ന്ന് നടന്ന പൊന്തിഫിക്കല് ദിവ്യബലിക്ക് റൈറ്റ് റവ. ഡോ. വര്ഗീസ് ചക്കാലക്കല് മുഖ്യകാര്മികനായി. തുടര്ന്ന് നൊവേനക്കും ആരാധനക്കും ഫാ. ബിനു മുക്കത്ത് നേതൃത്വം നല്കി. രാവിലെ മുതലേ ഭക്തജനങ്ങള് ഒഴുകിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."