HOME
DETAILS

സഊദിയില്‍ വിദേശികള്‍ അയയ്ക്കുന്ന പണത്തിന് ആറു ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

  
backup
June 03, 2016 | 12:49 PM

tax-pravasi-in-soudi

ദമ്മാം: സഊദിയില്‍ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. രാജ്യത്തെ ഒരു കോടിയോളം വിദേശികളെ നേരിട്ട ബാധിക്കുന്ന പുതിയ കരട് നിര്‍ദ്ദേശം ശൂറ കൗണ്‍സില്‍ പരിഗണനയിലാണ്.

 


ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ പ്രസിഡന്റും മുന്‍ ശൂറ കൗണ്‍സില്‍ അംഗവുമായ ഡോ.ഹുസാം അല്‍ അന്‍വരിയാണ് കരട് നിര്‍ദേശം ശൂറ കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചത്.

 


ശൂറ കൗണ്‍സില്‍ പഠനങ്ങള്‍ക്ക് ശേഷം ഇത് അംഗീകരിച്ചാല്‍ ആദ്യ വര്‍ഷം വിദേശികള്‍ അയക്കുന്ന പണത്തിന് ആറു ശതമാനം നികുതി നല്‍കേണ്ടി വരും. പിന്നീട് ഓരോ വര്‍ഷവും നികത്തി കുറഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷം രണ്ട് ശതമാനം നികതിയായി നിജപ്പെടുത്തണമെന്നുമാണ് കരട് നിയമത്തില്‍ പറയുന്നത് .

 


വിദേശികളുടെ വരുമാനം സഊദിയില്‍ തന്നെ ചിലവഴിക്കുന്നതിനും നിക്ഷേപത്തില്‍ പ്രോത്സാഹിഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത്. കൂടാത അനധികൃതമായി അധിക ജോലികള്‍ ചെയ്ത് വരുമാനം നേടുന്നത് തടയിടാനും പുതിയ നിയമത്തലുടെ കഴിയുമെന്ന് കണക്കുകൂട്ടുന്നുണ്ട്.

 


കൂടാതെ രാജ്യം വിടുമ്പോള്‍ നികുതി നല്‍കാതെ കൈവശം വയ്ക്കാവുന്ന പണവും നിര്‍ണയിക്കപ്പെടും. ഇതാനായി വിദേശികളുടെ വരുമാനവും പണമയക്കുന്ന റമിറ്റന്‍സുമായി ബന്ധപ്പെടുത്തും. നികുതി നല്‍കാതെ പഴുതുകളിലൂടെ രക്ഷപ്പെടുന്നവര്‍ക്കുള ശിക്ഷയും നിര്‍ണയിക്കപ്പെടും.

 


നിയമ ലംഘകര്‍ക്ക് അവര്‍ നല്‍കേണ്ടി വരുന്ന നികുതിക്ക് തുല്യമായ തുക പിഴ ചുമത്തപ്പെടും.നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും ഇരട്ടിയാക്കും. വിദേശിക്കള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ ഒഴുക്ക് വളരെ കൂടുതലാകുന്നതാണ് പുതിയ വ്യവസ്ഥ കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നത്.

 

വിദേശികളുടെ വരുമാനം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് ഗുണകരമാവുന്ന നിലയില്‍ ഇവിടെ നക്ഷേപിക്കുകയോ ചിലവഴിക്കുകയോ ചെയ്യുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് കരടു നിയമത്തില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ജൂൺ ആദ്യവാരം തെളിഞ്ഞ കാലാവസ്ഥ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

uae
  •  2 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  2 days ago
No Image

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

Kerala
  •  2 days ago
No Image

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Kerala
  •  2 days ago
No Image

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല

Kerala
  •  2 days ago
No Image

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കർഷകനെ ചവിട്ടിക്കൊന്നു

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  2 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  2 days ago