HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാംപയിന്‍ അഞ്ചിന് ആരംഭിക്കും

  
backup
June 03, 2016 | 8:33 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-3

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റമദാന്‍ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് കോഴിക്കോട് അരീക്കാട് വച്ച് നടക്കും. 'സഹനം, സമരം, സമര്‍പ്പണം'എന്ന സന്ദേശവുമായി നടത്തുന്ന കാംപയിന്റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ രണ്ടിന് ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടത്തും.
ഒരുദിനം ഒരു തിരുവചനം എന്ന ഹദീസ് പഠനം സാമൂഹ്യമാധ്യമങ്ങള്‍ വഴിയും നടത്തും. റമദാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാരരീതികളെ കുറിച്ചും ബോധവല്‍ക്കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, മേഖലാ തലങ്ങളില്‍ സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും .


ഞായറാഴ്ച വൈകിട്ട് ഏഴിന് അരീക്കാട് മദ്‌റസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയപ്രഭാഷണം നടത്തും. കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി പ്രസംഗിക്കും.
ഉദ്ഘാടനസംഗമം വിജയിപ്പിക്കുന്നതിനുവേണ്ടി ചേര്‍ന്ന ആലോചനാ യോഗത്തില്‍ റശീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി.
പി. മൊയ്തീന്‍കുട്ടി ഹാജി, കെ. നൗഷാദ്, പി. റിയാസ്, റിയാസ് ഫൈസി, ശംസുദ്ദീന്‍ ഹാജി, അസ്‌കര്‍ അരീക്കാട്, ഫബശ്ശിര്‍, മുഹമ്മദ് ലിജാസ്, വി.പി അസീസ് പ്രസംഗിച്ചു. കെ. ഹനീഫ സ്വാഗതവും മുഹമ്മദ് അഫ്‌സല്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ജൂൺ ആദ്യവാരം തെളിഞ്ഞ കാലാവസ്ഥ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

uae
  •  2 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  2 days ago
No Image

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

Kerala
  •  2 days ago
No Image

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Kerala
  •  2 days ago
No Image

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല

Kerala
  •  2 days ago
No Image

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കർഷകനെ ചവിട്ടിക്കൊന്നു

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  2 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  2 days ago