കൊച്ചി: ബ്രഹ്മപുരത്തെ വേസ്റ്റ് ടു എനര്‍ജി പദ്ധതിയില്‍ നിന്ന് സോണ്‍ഡ ഇന്‍ഫ്രാടെകിനെ ഒഴിവാക്കി കൊച്ചി കോര്‍പറേഷന്‍. നിയമോപദേശം തേടിയ ശേഷമാണ് സോണ്‍ഡയെ ഒഴിവാക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്.
കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് കാണിച്ച് സോണ്‍ഡ കമ്പനിക്ക് കോര്‍പറേഷന്‍ കത്തുനല്‍കി. പത്തുദിവസമാണ് കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കാന്‍ സോണ്‍ഡയ്ത്ത് അനുവദിച്ചിരിക്കുന്ന സമയപരിധി. സോണ്‍ഡ നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ പത്തു ദിവസത്തിന് ശേഷം ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അന്തിമ തീരുമാനമെടുക്കും.
ബ്രഹ്മപുരത്തെ ബയോ മൈനിങ്ങിലുണ്ടായ വീഴ്ച, തീപ്പിടിത്തം എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സോണ്‍ടയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് പിന്നാലെ സോണ്‍ഡയ്ക്ക് നല്‍കിയ കരാര്‍ പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
zonda-is-also-excluded-from-the-brahmapuram-contract
Comments are closed for this post.