ലോകഫുട്‌ബോളിലെ തന്നെ മികച്ച താരങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് മെസിയും റൊണാള്‍ഡോയും. ഇരുവരിലും ആരാണ് മികച്ചതെന്ന തര്‍ക്കം ഫുട്‌ബോള്‍ ലോകത്ത് സജീവമാണ്. മെസിയോ, റൊണാള്‍ഡോയോ ആരാണ് ബെസ്റ്റ് എന്ന ചോദ്യത്തില്‍ ഇരു താരങ്ങളുടേയും പക്ഷം പിടിച്ച് ഫുട്‌ബോള്‍ വിദഗ്ധര്‍ മുതല്‍ ആരാധകര്‍ വരെ രംഗത്തുണ്ട്. എന്നാലിപ്പോള്‍ മെസിയോ,റൊണാള്‍ഡോയോ ആരാണ് മികച്ച താരം എന്ന തര്‍ക്കത്തില്‍ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡിഷ് ഇതിഹാസ താരമായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്.
കൊറിയറെ ഡെല്ലോ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസി, റൊണാള്‍ഡോ ഡിബേറ്റിലുളള തന്റെ അഭിപ്രായം സ്ലാട്ടന്‍ തുറന്ന് പറഞ്ഞത്.മെസിയാണ് റൊണാള്‍ഡോയേക്കാള്‍ മികച്ച താരം എന്നാണ് സ്ലാട്ടന്റെ അഭിപ്രായം. മെസിയുമായി ഒരു വര്‍ഷം ഡ്രെസിങ് റൂം പങ്ക്‌വെച്ചതിന്റെ അനുഭവത്തിലാണ് മെസിയുടെ മികവിനെക്കുറിച്ച് സ്ലാട്ടന്‍ തുറന്ന് പറഞ്ഞത്.
‘മെസിയും റൊണാള്‍ഡോയും വളരെ സ്‌ട്രോങ്ങായ പ്ലെയേഴ്‌സാണ്. അവരില്‍ മികച്ചൊരാളെ തെരെഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ഒരാളേ തെരെഞ്ഞെടുത്തോ പറ്റൂ എന്ന സാഹചര്യമുണ്ടെങ്കില്‍ ഞാന്‍ മെസിയെ തെരെഞ്ഞെടുക്കും.
കാരണം ഞാന്‍ അദേഹത്തിനൊപ്പം കളിച്ചിട്ടുണ്ട്.മെസിയെ അടുത്ത് നിന്ന് വീക്ഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദേഹത്തിന്റെ പ്രതിഭ എന്നത് തീര്‍ത്തും സ്വാഭ്വാവികമാണ്,’ സ്ലാട്ടന്‍ പറഞ്ഞു.അതേസമയം മെസിയേയും റൊണാള്‍ഡോയേക്കാളും മികച്ച താരം ബ്രസീലിയന്‍ ഇതിഹാസതാരമായ റൊണാള്‍ഡോ നസാരിയോയാണെന്ന് അഭിപ്രായപ്പെട്ട സ്ലാട്ടന്‍, 2009-2010 സീസണിലാണ് മെസിക്കൊപ്പം ഡ്രെസിങ് റൂം പങ്കിട്ടത്.
Content Highlights: -zlatan ibrahimovic clearly picked side lionel messi vs cristiano ronaldo
Comments are closed for this post.