2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സീറോ പ്‌ളാസ്റ്റിക്: 7.4 ദശലക്ഷം പേപര്‍ ബാഗുകള്‍ നല്‍കി ആസ്റ്റര്‍ ഫാര്‍മസി

ദുബൈ: സീറോ പ്‌ളാസ്റ്റിക് എന്ന ലക്ഷ്യം ശക്തമാക്കി ആസ്റ്റര്‍ ഫാര്‍മസി രംഗത്ത്. 7.4 ദശലക്ഷം പേപര്‍ ബാഗുകള്‍ ഉപയോക്താക്കള്‍ക്ക് ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.
2020ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ഗ്രീന്‍ ചോയ്‌സ് ഉദ്യമത്തിന്റെ ഭാഗമായി ആസ്റ്റര്‍ ഫാര്‍മസി പ്‌ളാസ്റ്റിക് മലിനീകരണം കുറക്കാനുള്ള സീറോ പ്‌ളാസ്റ്റിക് ദൗത്യങ്ങള്‍ അവതരിപ്പിച്ചത്. ഇങ്ങനെയുള്ള ഉദ്യമം നടത്തുന്ന യുഎഇയിലെ ആദ്യ ഫാര്‍മസി റീടെയില്‍ ശൃംഖലകളിലൊന്നാണ് ആസ്റ്റര്‍ ഫാര്‍മസി. യുഎഇയുടെ ഹരിത അജണ്ട 2023ന്റെ ഭാഗമായി രാജ്യത്തിന്റെ ബഹിര്‍ഗമന തോത് മണിക്കൂറില്‍ 100 കിലോവാട്ടിന് താഴെയായി കുറക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഈ ശ്രമം.

പ്‌ളാസ്റ്റിക് മലിനീകരണം കുറക്കാനുള്ള യുഎഇ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ കഴിഞ്ഞ അഞ്ച് വര്‍ഷമായി പിന്തുണച്ച് പരിസ്ഥിതി സൗഹൃദ സ്റ്റോറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളാല്‍ നിര്‍മിച്ച ഇന്റീരിയര്‍ സൗകര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി വരികയാണ് ആസ്റ്റര്‍ ഫാര്‍മസി.
പരിസ്ഥിതിയിലുള്ള പ്‌ളാസ്റ്റിക് മാലിന്യത്തിന്റെ പ്രതികൂല ആഘാതം കുറക്കാനും പ്രകൃതിയെ സംരക്ഷിക്കുന്ന സുസ്ഥിര ബിസിനസ് രീതികളെ പ്രോത്സാഹിപ്പിക്കുന്ന ആഗോള മുന്നേറ്റവുമായി സംയോജിപ്പിച്ചും 2024 ജനുവരി 1 മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക് ബാഗുകളും അനുബന്ധ ഉല്‍പന്നങ്ങളും നിരോധിക്കാനുള്ള ദുബൈയുടെ സുപ്രധാന നിലപാട് പ്രഖ്യാപിക്കപ്പെട്ടത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗവും, ജിസിസിയിലെ പ്രമുഖ റീടെയില്‍ ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസിയുടെ 230 സ്റ്റോറുകളിലായി പ്രതിവര്‍ഷം 8.7 ദശലക്ഷം ആളുകളാണ് വിവിധ സേവനങ്ങള്‍ക്കായി എത്തുന്നത്.
സുസ്ഥിരതയോടുള്ള പ്രതിബദ്ധത സ്ഥാപനത്തിന്റെ കോര്‍പറേറ്റ് നയത്തില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നതും, ഗ്രൂപ്പിന്റെ ഇഎസ്ജി നിലപാടുകളാല്‍ നയിക്കപ്പെടുന്നതുമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഒരു സ്ഥാപനമെന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷമായി സുസ്ഥിരതയിലും പരിസ്ഥിതിയിലും മികച്ച സ്വാധീനം ചെലുത്തി യുഎന്നിന്റെ 10 സുസ്ഥിരതാ വികസന ലക്ഷ്യങ്ങളെ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലേക്ക് തങ്ങള്‍ സംയോജിപ്പിച്ചുവെന്നും; 2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം പുനരുപയോഗ ഊര്‍ജം സംയോജിപ്പിച്ച് മൊത്തം ഹരിത ഗൃഹ വാതക ഉദ്‌വമനത്തില്‍ സ്ഥാപനം 6,824 ടിസിഒ2ഇയുടെ ശ്രദ്ധേയമായ കുറവ് കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹെല്‍ത് കെയര്‍ കമ്പനികള്‍ക്കിടയില്‍ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ നടത്തിയ സര്‍വേയിലൂടെ ഇഎസ്ജി നയങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഒന്നാം നമ്പര്‍ ഹെല്‍ത് കെയര്‍ കമ്പനിയായി ആസ്റ്ററിനെ റേറ്റ് ചെയ്തു. ഊര്‍ജ കാര്യക്ഷമത, മാലിന്യ നിര്‍മാര്‍ജനം, പുനരുപയോഗിക്കാവുന്ന ബദലുകളുടെ ഉപയോഗം എന്നിവയില്‍ കേന്ദ്രീകരിച്ച് വിവിധ ജിസിസി രാജ്യങ്ങളിലെ സുസ്ഥിരതാ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ സജീവമായി പങ്കെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.