2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സീനത്ത് ഗ്രൂപ്പിന്റെ ഹാപ്പിനസ് മാള്‍ ലോഗോ ലോഞ്ചിങ്ങ് ദുബൈയില്‍

ദുബൈ: റഷീദ് സീനത്ത് ഗ്രൂപ്പിന്റെ ഹാപ്പിനസ് മാള്‍ പ്രൊജക്ട് ലോഞ്ച് ദുബൈയില്‍ അല്‍ബര്‍ഷ പൊലിസ് മേധാവി ക്യാപ്റ്റന്‍ ഉമര്‍ മുഹമ്മദ് സുബൈര്‍ മര്‍സൂഖി നിര്‍വഹിച്ചു.
മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനമാണ് ദേര ക്രൗണ്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സീനത്ത് റഷീദ് പ്രൊജക്ട് വിവരണം ചെയ്തു.
അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചു നിലകളിലായാണ് ഹാപ്പിനസ് മാള്‍ പ്രവര്‍ത്തിക്കുക. ഒരു ലക്ഷം ചതുരശ്ര അടിയില്‍ ഒരുങ്ങുന്നതാണ് മാള്‍.
വിവിധ വിഭാഗങ്ങളിലുള്ള വിപണനകേന്ദ്രങ്ങളാണ് മാളിലെ പ്രധാന ആകര്‍ഷണം. ബ്രാന്‍ഡഡ് റെഡിമെയ്ഡ് ഷോറൂം, വെഡിംഗ് ഫാഷന്‍ സ്റ്റോര്‍, ബ്രൈഡല്‍ ഡിസൈനര്‍ സ്റ്റുഡിയോ, റിലയന്‍സ് ഫ്രഷ് ബ്രാന്റഡ് സ്റ്റോര്‍, ഫുഡ് കോര്‍ട്ടുകള്‍, ഫാന്‍സി ആന്റ് ഫൂട്ട് വെയര്‍, ഗെയിം സോണ്‍, ബ്രൈഡ് ആന്റ് ഗ്രൂം മീറ്റിംഗ് പോയിന്റ്,
മിനി കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ മാളിലുണ്ടാകും.
35 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യം വെക്കുന്നത്. വിദേശത്തു നിന്നുള്‍പ്പെടെ ഓഹരികള്‍ സ്വീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വാര്‍ത്താ സമ്മേളനത്തില്‍ റഷീദ് സീനത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സീനത്ത് റഷീദ്,സയ്യിദ് സൈനുല്‍ ആബിദ് മുശൈഖ് തങ്ങള്‍,റഷീദ് സീനത്ത് ഗ്രൂപ്പ്ഡയരക്ടര്‍മാരായ എ.പി. ആസിഫ് മൊയ്തീന്‍, പി.എം.ആര്‍ റഹ്മാന്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.