2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അശ്ലീലവീഡിയോ പകര്‍ത്തി വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം തട്ടി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

   

ന്യൂഡല്‍ഹി: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം തട്ടിയ കേസില്‍ പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍. സ്വകാര്യ പരസ്യ കമ്പനി ഉടമയായ 21 കാരനെയാണ് ഡല്‍ഹി സ്വദേശിനി നമ്ര ഖാദിര്‍(22) അശ്ലീല വീഡിയോ പകര്‍ത്തി ഹണിട്രാപ്പില്‍ കുടുക്കിയത്.

സംഭവത്തില്‍ നമ്രയുടെ ഭര്‍ത്താവും യൂട്യൂബറുമായ മനീഷ് എന്നറിയപ്പെടുന്ന വിരാട് ബെനിവാലിനെതിരെയും ഗുരുഗ്രാം പൊലിസ് കേസെടുത്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികവും യൂട്യൂബില്‍ ആറു ലക്ഷത്തിലധികവും ഫോളോവേഴ്‌സുള്ള വ്‌ലോഗറാണ് നമ്ര ഖാദിര്‍.

ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷത്തിലേറെ രൂപ തട്ടിയെന്നായിരുന്നു പരാതിയിലെ ആരോപണം. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച ഗുരുഗ്രാം പൊലിസ് ചൊവ്വാഴ്ച്ച യുവതി പിടികൂടുകയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെ ഷാലിമാര്‍ബാഗ് നിവാസിയായ നാറ ഖാദിര്‍ എന്ന സ്ത്രീയുമായി ബാദ്ഷാപൂര്‍ സ്വദേശിയും പരാതിക്കാരനുമായ ദിനേഷ് പരിചയപ്പെടുന്നത്. പിന്നീട് സോഹ്‌ന റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍വെച്ച് സംസാരിക്കാന്‍ ക്ഷണിച്ചു. മനീഷ് ബെനിവാള്‍ (വിരാട്) എന്ന യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുവതിക്ക് 2.50 ലക്ഷം രൂപ നല്‍കി. എന്നാല്‍, പണം തിരികെ ചോദിച്ചപ്പോള്‍ യുവതി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും പരാതിക്കാരി പറഞ്ഞു.

തുടര്‍ന്ന് ഇവര്‍ സുഹൃത്തുക്കളായി. യുവതിക്കും യുവാവിനുമൊപ്പം നിരവധി രാത്രികള്‍ ചെലവഴിച്ചുവെന്നും ഇതിനിടെ ദമ്പതികള്‍ തന്റെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെന്നും യുവാവ് പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ഉപയോ?ഗിച്ച് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാള്‍ ആരോപിച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ ബലാത്സം?ഗ പരാതി നല്‍കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.