ടിക്ക്‌ടോക്കിന്റെ വരവോടെ ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതിയാര്‍ജ്ജിച്ച റീല്‍സ് എന്നറിയപ്പെടുന്ന ഷോര്‍ട്ട് വീഡിയോകള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഷോര്‍ട്ട് വീഡിയോകളില്‍ സമയം ചെലവഴിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ചെറിയ സമയത്തിനുളളില്‍ തന്നെ ഉണ്ടായിട്ടുളളത്.
ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിന് ഉണ്ടായ പ്രാധാന്യം മനസിലാക്കി യൂട്യൂബ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച യൂട്യൂബ് ഷോര്‍ട്ട്‌സിനും ഇപ്പോള്‍ കാഴ്ച്ചക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ യൂട്യൂബ് ഷോര്‍ട്ട്‌സിനുണ്ടായ ജനപ്രീതിയില്‍ യൂട്യൂബില്‍ ജോലി ചെയ്യുന്ന പല ജീവനക്കാരും ആശങ്കയിലാണ് എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.
യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം ദൈര്‍ഘ്യമേറിയ വിഡിയോകള്‍ക്കിടയില്‍ വരുന്ന പരസ്യങ്ങളാണ്. ആളുകള്‍ കൂടുതലായി ഹ്രസ്വ വിഡിയോകളില്‍ മുഴുകുന്നത് തങ്ങളുടെ പരസ്യ വരുമാനത്തെ ബാധിക്കുമോ എന്നാണ് ജീവനക്കാര്‍ ആശങ്കപ്പെടുന്നത്.ഇത്തരത്തില്‍ വരുമാനം കുറയുന്നത് തങ്ങളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കുമോ? എന്ന ആശങ്ക പല ജീവനക്കാരും കമ്പനിയുടെ ഉന്നത തലത്തിലുളളവരെ അറിയിച്ചിട്ടുണ്ട്.
ഇതിന് പരിഹാരമായി ഷോര്‍ട്ട്‌സ് വഴിയുളള വരുമാനം കൂട്ടാന്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ് യൂട്യൂബ് എന്ന റിപ്പോര്‍ട്ടുകള്‍ പല കോണുകളില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്.
Content Highlights:youtube employees fear youtube shorts rising popularity
Comments are closed for this post.