മദ്യം വിലകുറച്ച് തന്നില്ല; തൃശൂരില്‍ യുവാക്കള്‍ ബാര്‍ അടിച്ച് തകര്‍ത്തു
തൃശൂര്‍: മദ്യം വിലകുറച്ച് നല്‍കാത്തതിന് യുവാക്കള്‍ ബാര്‍ തല്ലിത്തകര്‍ത്തു. ഇന്നലെ രാത്രി 10 മണിയോടെ തൃശ്ശൂര്‍ കോട്ടപ്പടി ഫോര്‍ട് ഗേറ്റ് ബാറിന് നേരെയാണ് ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ച മൂന്ന് ബാര്‍ ജീവനക്കാര്‍ക്കും അക്രമത്തിനിടെ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
പെഗ്ഗൊന്നിന് 140 രൂപയുള്ള മദ്യം 100 രൂപക്ക് തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കളും ബാര്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത്. വിലകുറച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ ഇവര്‍ മടങ്ങിപ്പോയി. ശേഷം തിരിച്ചുവന്ന അക്രമികള്‍ ഇരുമ്പുവടികളുപയോഗിച്ച് ബാര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
Comments are closed for this post.