2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യയില്‍ യുവാക്കളുടെ തൊഴിലില്ലായ്മ കുത്തനെ ഉയരുന്നു; ഇതോ കേന്ദ്രത്തിന്റെ ‘എക്കണോമിക് മിറക്കിള്‍’

ഇന്ത്യയില്‍ യുവാക്കളുടെ തൊഴിലില്ലായ്മ കുത്തനെ ഉയരുന്നു-റിപ്പോര്‍ട്ട

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലെ തൊഴില്‍രഹിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ലോക സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ കുതിച്ചുയരുന്നുവെന്ന വാദങ്ങള്‍ക്ക് തിരിച്ചടിയാവുന്നതാണ് പുതിയ റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമത്തിന്റേതാണ് റിപ്പോര്‍ട്ട്.

പ്രായമായി ജോലിയില്‍ നിന്ന് പിരിയുന്നവര്‍ക്ക് പകരം വെക്കാന്‍ ആവശ്യത്തിന് യുവജനങ്ങളില്ലെന്നതാണ് ചൈനയുടെ പ്രതിസന്ധിയെങ്കില്‍ യുവാക്കള്‍ക്ക് ആവശ്യമായത്ര തൊഴില്‍ സാഹചര്യമില്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെന്നും പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനസംഖ്യയുടെ 40 ശതമാനത്തിലധികം 25 വയസ്സിന് താഴെയുള്ളവര്‍ വരുന്ന ഇന്ത്യയില്‍ അവരില്‍ പകുതിയും – 45.8 ശതമാനം – 2022 ഡിസംബര്‍ വരെ തൊഴില്‍രഹിതരായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (CMIE) ചൂണ്ടിക്കാട്ടുന്നു.

ഈ അവസ്ഥയെ ‘ടൈംബോംബ്’ എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ തൊഴിലവലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ അത് രാജ്യത്ത് കടുത്ത സാമൂഹിക ആശാന്തി സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ജനസംഖ്യ വര്‍ദ്ധിക്കുകയും ജോലികള്‍ക്കായുള്ള മത്സരം കൂടുതല്‍ കഠിനമാവുകയും ചെയ്യുന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഞെട്ടിക്കുന്ന രീതിയിലാണ് രാജ്യത്ത് തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുന്നത്- ഇന്ത്യന്‍ സര്‍ക്കാറിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും കോര്‍ണെല്‍ സര്‍വ്വകലാശാല എകണോമിക്‌സ് പ്രൊഫസറുമായ കൗശിക് ബാസു ചൂണ്ടിക്കാട്ടുന്നു. നേരത്തെ വളരെ സാവധാനത്തിലായിരുന്നു രാജ്യത്തെ തൊഴില്‍ രഹിതരുടെ വര്‍ധന. എന്നാല്‍ കഴിഞ്ഞ എഴെട്ട് വര്‍ഷമായി ഇത് കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.

ഈ വിഭാഗം ആളുകള്‍ക്ക് വേണ്ടത്ര തൊഴില്‍ കണ്ടെത്തിയില്ലെങ്കില്‍ നേട്ടമാവേണ്ട അവസരങ്ങള്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയും പ്രശ്നവുമായി മാറിയേക്കാം,’ ബസു കൂട്ടിച്ചേര്‍ത്തു.

ഈ ജനസംഖ്യാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് വിവിധ മാര്‍ഗങ്ങളുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇതിനകം തന്നെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവും തൊഴില്‍-സാന്ദ്രതയുള്ളതുമായ നിര്‍മ്മാണ മേഖല വികസിപ്പിച്ചെടുക്കുകയാണ് അവയിലൊന്നെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യന്‍ രാജ്യങ്ങളും യു.എസുമെല്ലാം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനി മാന്ദ്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. യുഎസിലും യുകെയിലും സ്ഥിതി ആശാവാഹമല്ല. അപ്പോഴും പിടിച്ചു നില്‍ക്കുകയാണ് ഇന്ത്യ. യൂറോപ്പില്‍ മാന്ദ്യം പിടിമുറുക്കുന്നതും ഇന്ത്യയെ ബാധിക്കമെന്നാണ് സൂചനകള്‍.

youth unemployment in india is climbing sharply report


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.