തിരുവനന്തപുരം: അഞ്ചുടി ഇസ്ഹാഖിന്റെ വീടെന്ന ആഗ്രഹം പൂര്‍ത്തീകരിച്ച് യൂത്ത് ലീഗ്. നാളെ പുതിയ വീട്ടിലേക്ക് ഇസ്ഹാഖിന്റെ കുടുംബം താമസം മാറുകയാണ്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
2019 ല്‍ കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ വലിയ സ്വപ്‌നമായിരുന്നു വീട്. യൂത്ത് ലീഗാണ് വീട് നിര്‍മിച്ചുനല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയമുള്ളവരെ,
നമ്മുടെ പ്രിയ സഹോദരൻ താനൂരിലെ അഞ്ചുടി ഇസ്ഹാഖിനെ സി.പി.എം ക്രിമിനലുകൾ കൊലപ്പെടുത്തിയിട്ട് രണ്ട് വർഷം പൂർത്തിയാവാൻ പോവുകയാണ്. ഇസ്ഹാഖിൻറെ വലിയൊരാഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്നത്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആ ഉത്തരവാദിത്തം ഏറ്റെടുത്തു. നാളെ പുതിയ വീട്ടിലേക്ക് ഇസ്ഹാഖിൻറെ കുടുംബം താമസം മാറുകയാണ്. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ ലളിതമായ ചടങ്ങാണ് നടത്തുന്നത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം. ഈ സ്വപ്ന സാക്ഷാത്കാരത്തിന് സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ (പ്രസിഡൻറ്)
പി.കെ ഫിറോസ് (ജനറൽ സെക്രട്ടറി)
Comments are closed for this post.