2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇരിട്ടിയില്‍ ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം : ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

 

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതര നിലയില്‍ ചികില്‍സയിലാണ്. ഇരിട്ടി സ്വദേശി ജസ്റ്റിനെയാണ് കാട്ടാന കുത്തിക്കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യ ജിനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ ആറു മണിയോടെ വളളിത്തോട് പെരിങ്കിരിയിലാണ് കാട്ടാന ആക്രമിക്കുന്നത്. ജസ്റ്റിനും ജിനിയും രാവിലെ പളളിയില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം.ഇരുവരും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു . സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പറും ബൈക്കും ആന മറിച്ചിട്ടു. പെരിങ്കിരി കാടിനോട് ചേര്‍ന്ന ജനവാസ മേഖലയാണ് പെരിങ്കിരി.
ചിട്ടി കമ്പനി ജീവനക്കാരനാണ് മരിച്ച ജസ്റ്റിന്‍. മുമ്പും ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ വലിയ നാശനഷ്ടമാണ് ഈ മേഖലയില്‍ ആന ഉണ്ടാക്കിയത്. ആനയുടെ കൊമ്പ് ഒടിഞ്ഞിട്ടുണ്ട്. പെരിങ്കിരി കവലയ്ക്ക് സമീപം ആന ഇപ്പോഴും തുടരുകയാണ്. ആനയെ കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.