2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ മര്‍ദ്ദിച്ച സംഭവം; 14 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ മര്‍ദ്ദിച്ച സംഭവം; 14 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

കണ്ണൂര്‍: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്. 14 സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലിസ് കേസെടുത്തത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഹെല്‍മെറ്റും, ചെടിച്ചട്ടിയും വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കടിച്ചുവെന്നും അക്രമം തടയാനെത്തിയവരെയും മര്‍ദ്ദിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ഇന്നലെ നവകേരള പര്യടനത്തിനിടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധത്തിനെത്തിയത്. പഴയങ്ങാടി എരിപുരത്ത് വെച്ചായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

   

ഇതിനിടെയാണ് പ്രകോപിതരായ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്. പൊലിസ് പ്രതിഷേധക്കാരെ പിടിച്ച് മാറ്റുന്നതിനിടെയായിരുന്നു ആക്രമണം. അക്രമികള്‍ പ്രതിഷേധക്കാരെ ഹെല്‍മെറ്റ് ഉപയോഗിച്ച് തലക്ക് അടിക്കുന്നതിന്റെയും, നിലത്തിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പിന്നീട് കൂടുതല്‍ ആളുകളെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങളും അടിച്ച് തകര്‍ക്കുകയായിരുന്നു.

അതേസമയം ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും അതിനെ അപലപിക്കണ്ട ആവശ്യമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. പരിപാടിയുടെ ശ്രദ്ധ മാറ്റാന്‍ കോണ്‍ഗ്രസ് ഗൂഡാലോചന ചെയ്തു നടത്തിയ അക്രമമാണ്. ഒരു തരത്തിലുള്ള അക്രമത്തിനെയും സിപിഐഎം പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.