പാലക്കാട്: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസും. ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന ഇടതു സംഘടനകളുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം.
ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍
സംഘ്പരിവാറിനും മോദിക്കുമൊക്കെ
എന്നും ശത്രുപക്ഷത്താണ്.
ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല.
ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കും. – യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അറിയിച്ചു.
കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും അറിയിച്ചിട്ടുണ്ട്.
Comments are closed for this post.