കൊച്ചി: കോര്‍പ്പറേഷന്‍ സെക്രട്ടറിയെ മര്‍ദിച്ച കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍. സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ സംഘടനാ ഭാരവാഹിയായ ജെറിന്‍ ജെസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ ഇവരെ മൂന്നാറില്‍ നിന്നാണ് പിടികൂടിയത്.
ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധത്തിനിടെയാണ് വ്യാപക അക്രമമുണ്ടായത്. ഓഫീസിലെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദറിനെയും ക്ലാര്‍ക്ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.
Comments are closed for this post.