തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുവനന്തപുരം പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി ഫറൂഖിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. പത്തുപേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഫറൂഖിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതിന് പിന്നാലെ സംഘം കടന്നുകളഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരുക്കേറ്റ ഫറൂഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments are closed for this post.