2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗവര്‍ണര്‍മാര്‍ തീകൊണ്ട് കളിക്കരുത്; വിമര്‍ശനവുമായി സുപ്രിംകോടതി

ഗവര്‍ണര്‍മാര്‍ തീകൊണ്ട് കളിക്കരുത്; വിമര്‍ശനവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രിംകോടതി. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

സ്പീക്കര്‍ വിളിച്ച നിയമസഭ സമ്മേളനം ശരിയല്ലെന്ന കാരണത്താല്‍ സഭ പാസാക്കിയ ബില്ലുകള്‍ അസാധുവാകും എന്ന് എങ്ങനെ പറയാനാകുമെന്നും പഞ്ചാബ് ഗവര്‍ണറോടു കോടതി ചോദിച്ചു. ഈ രീതി തുടരാന്‍ കോടതി ഗവര്‍ണറെ അനുവദിച്ചാല്‍ എന്താകും സ്ഥിതിയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

അതേസമയം, ഭരണഘടന അനുശാസിക്കുംവിധം സഭ വിളിച്ചു ചേര്‍ക്കാത്ത പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചു. ജനാധിപത്യത്തെ തോല്‍പ്പിക്കുന്ന നടപടിയാണ് പഞ്ചാബില്‍ സര്‍ക്കാരും ഗവര്‍ണറും നടത്തുന്നതെന്നു പറഞ്ഞ കോടതി ഇരുവരുടെയും നടപടിയില്‍ അതൃപ്തി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.