2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട യുവാവ് മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം.

ട്രെയിന്‍ വടകര മുക്കാളിയില്‍ എത്തിയപ്പോഴാണ് ആസാം സ്വദേശിയായ മുഫാദൂര്‍ ഇസ്ലാം എന്നയാള്‍ ട്രെയിനിലൊപ്പമുണ്ടായിരുന്ന വിവേകിനെ പുറത്തേക്ക് തള്ളിയിട്ടത്.

ഗുരുതരമായി പരുക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

യാത്രക്കിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. മീഞ്ചന്തയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരാണ് ഇരുവരും. പ്രതിയെ സംഭവത്തിന് ദൃക്‌സാക്ഷിയായ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയാണ് ആര്‍പിഎഫിന് കൈ മാറിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.