കല്‍പ്പറ്റ: മൂപ്പൈനാട് മാന്‍കുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. 24 കാരനായ അക്ഷയിന്റെ മരണത്തില്‍ പിതാവ് മോഹനനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ സംശയം തോന്നിയ പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പിതാവ് തോണിപ്പാടം മോഹന്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്. മകന്‍ ലഹരിക്കടിമയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു. ഇതാണ് കൊലയില്‍ കലാശിച്ചതെന്നുമാണ് അറസ്റ്റിലായ പിതാവ് മോഹനന്‍ നല്‍കുന്ന മൊഴി. മേപ്പാടി പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Comments are closed for this post.