2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രണയം നിരസിച്ച യുവതിയെ കൊല്ലാന്‍ ശ്രമം; കൈയ്യില്‍ പെട്രോളും ലൈറ്ററുമായെത്തി; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: താമരശേരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്(24) നെയാണ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതോടെ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാനായി വീട്ടിലെത്തിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ വീട്ടിലേക്ക് അരുണ്‍ കയറിവരുന്നത് കണ്ട മാതാവ് ഉടന്‍ വാതിലടച്ചതിനാല്‍ ഉള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. ഇയാളുടെ പക്കല്‍ നിന്ന് പെട്രോളും ലൈറ്ററും പൊലിസ് കണ്ടെടുത്തു.

മുമ്പും യുവതിയെ അപായപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാല്‍ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

   

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.