2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘യോഗിക്ക് കളി അറിയില്ല, വിക്കറ്റുകള്‍ വീണുകൊണ്ടേയിരിക്കുന്നു; പരിഹാസവുമായി അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ കൂട്ടരാജികള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെ പരിഹാസവുമായി സമാജ്!വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയുടെ വിക്കറ്റുകള്‍ ഒന്നൊന്നായി വീണു കൊണ്ടിരിക്കുകയാണ് എന്നും യോഗിക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ലെന്നും അഖിലേഷ് പറഞ്ഞു. ‘ബി.ജെ.പിയുടെ വിക്കറ്റുകള്‍ വീണുകൊണ്ടേയിരിക്കുന്നു.

നമ്മുടെ മുഖ്യമന്ത്രിക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ല. അദ്ദേഹം ഇപ്പോള്‍ തന്നെ ഒരുപാട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞു. ബി.ജെ.പിയില്‍ തുടരുന്ന കൂട്ടരാജി സമാജ് വാദി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തും’. അദ്ദേഹം പറഞ്ഞു.

സ്വാമി പ്രസാദ് മൗര്യയെ പോലെയുള്ള നേതാക്കന്മാര്‍ ബി.ജെ.പി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് ഒരാളും വിശ്വസിച്ചു കാണില്ലെന്നും ബി.ജെ.പി യിലെ കൂട്ടരാജികള്‍ സമാജ് വാദി പാര്‍ട്ടിക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പിയില്‍ ഇതുവരെ നിശബ്ദമായി കരുക്കള്‍ നീക്കിയ അഖിലേഷ് യാദവ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പിക്ക് വലിയ പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്.

മൂന്ന് മന്ത്രിമാരും ഘടകകക്ഷി എം.എല്‍.എമാര്‍ ഉള്‍പ്പെടെ 14 പേരെയാണ് 48 മണിക്കൂറിനിടെ ബി.ജെ.പി പാളയത്തില്‍ നിന്ന് അഖിലേഷ് തനിക്കൊപ്പം ചേര്‍ത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്രയും പേര്‍ പാര്‍ട്ടി വിട്ടതോടെ ബി.ജെ.പി പ്രതിരോധത്തിലായി. കൂടുതല്‍ എം.എല്‍.എമാര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. ബി.ജെ.പി വിട്ട എല്ലാവരെയും എസ്.പിയിലേക്ക് സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് ബി.ജെ.പി പാളയത്തെ ഞെട്ടിച്ച് എം.എല്‍.എമാരുടെ രാജി തുടരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.