2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇരിപ്പിടമുറപ്പിക്കാന്‍: അമിത്ഷായെ കണ്ട് യോഗി, നാളെ മോദിയെ കാണും

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പ്രശ്‌നം രൂക്ഷമായിരിക്കേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.

അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് വരുന്ന ഉത്തര്‍പ്രദേശില്‍ യോഗിക്കെതിരെ ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതാണ് പ്രതിസന്ധി. കൊവിഡ് വ്യാപനം നേരിടുന്നതില്‍ യോഗി പരാജയപ്പെട്ടുവെന്നാണ് ഇവരുടെ ആരോപണം.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് യോഗി ഡല്‍ഹിയിലെത്തിയത്. മോദിയോടൊപ്പം നാളെ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെയും കാണുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.