തൃശൂര്‍: കേന്ദ്രത്തിന്റെ മാധ്യമവേട്ടയെ തുറന്നുകാട്ടി സീതാറാം യെച്ചൂരി; കേരളത്തിലേത് ഇനിയും അറിഞ്ഞിട്ടില്ലെന്ന ഇരട്ടത്താപ്പുമായും സി.പി.എം അഖിലേന്ത്യാ സെക്രട്ടറി. കേരള സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ നിലപാടെടുക്കുമെന്ന് കരുതുന്നില്ലന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ് എടുത്ത കാര്യം ഇപ്പോഴും അറിയില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. അതേ സമയം രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.
കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് തമിഴ്‌നാട്ടിലെ സംഭവത്തെ കൂടി പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ ഇ.എം.എസ് സ്മൃതി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
0.5 ശതമാനം ഇ ഡി കേസുകള്‍ മാത്രമേ ശിക്ഷിക്കപ്പെടാറുള്ളു. അന്വേഷണ ഏജന്‍സികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാധ്യമങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.
Comments are closed for this post.