കെജ്‌രിവാളിന്റെ വീടിന് സമീപവും വെള്ളക്കെട്ട്
ന്യൂഡല്‍ഹി: കനത്തമഴയില്‍ ഡല്‍ഹിയില്‍ യമുനാ നദി കര കവിഞ്ഞൊഴുകുന്നു. ജലനിരപ്പ് 208 മീറ്ററും കടന്നിരിക്കുകയാണ് മയുനാ നദി. നിലവില്‍ 208. 13 മീറ്ററാണ് ജലനിരപ്പ്. അപകട നിലക്കും മൂന്ന് മീറ്റര്‍ ഉയരെയാണ് ഈ ജലനിരപ്പ്. 44 വര്‍ഷത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്. എട്ടുമണിക്കും 10 മണിക്കും ഇടയില്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതുണ്ട്. അതിനാല്‍ യമുന നദിയുടെ തീരത്ത് താഴ്ത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ മാറി താമസിക്കണമെന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്.
അണക്കെട്ട് തുറന്നു വിടുന്നതിനെതിരെ എന്തെങ്കിലും നടപടി കൈക്കൊള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അണക്കെട്ടിലെ അധിക ജലം ഒഴുക്കേണ്ടതുണ്ടെന്നാണ് കേന്ദ്രം ഇതിന് മറുപടി നല്‍കിയത്.
യമുന കര കവിഞ്ഞൊഴുകിയതോടെ യമുന ഖാദര്‍ റാം മന്ദിറിന് സമീപം 200ല്‍ അധികം പേര്‍ കുടുങ്ങി. കശ്മീരി ഗേറ്റിലേക്കുള്ള റോഡിലേക്കും ഭൈറോണ്‍ മാര്‍ഗിലും വെള്ളം ഒഴുകിയെത്തി. മജ്‌നു കാടിലയില്‍ വീടുകളിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്. സിവില്‍ ലൈനിലെ റിങ് റോഡും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മജ്‌നു കാ തിലയെ കശ്മീരി ഗേറ്റ് ഐഎസ്ബിടിയുമായി ബന്ധിപ്പിക്കുന്ന പാത അടച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ നിന്നും വെറും 500 മീറ്റര്‍ ദൂരെയാണ് ഈ പ്രദേശം.
#WATCH | Delhi: Low-lying areas near Kashmiri gate flooded due to the rise in the water level of river Yamuna. pic.twitter.com/wgSNhB669c
— ANI (@ANI) July 13, 2023
12 ഓളം ദുരന്ത നിവാരണ സേന സംഘം ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
yamuna-swells-to-record-level-thousands-evacuated-as-flood-fears-grip-delhi
Comments are closed for this post.