യാംബു: ഡിസംബര്‍ 18 ന് യാംബുവിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട മലപ്പുറം കോട്ടക്കല്‍ സ്വദേശി കുനിക്കകത്ത് വീട്ടില്‍ മുസ്തഫ (53) യുടെ മൃതദേഹം യാംബുവില്‍ ബുധാഴ്ച ഖബറടക്കി. ജിദ്ദയിലുള്ള മുസ്തഫയുടെ ബന്ധുക്കളും യാംബുവിലും ജിദ്ദയിലും മറ്റുമുള്ള സുഹൃത്തുക്കളും കമ്പനിയിലെ സഹപ്രവര്‍ത്ത കരും പ്രവാസി മലയാളികളും അടക്കം ധാരാളം ആളുകള്‍ മയ്യിത്ത് നമസ്‌കാരത്തിലും സംസ്‌കരണത്തിലും പങ്കെടുത്തു.
രണ്ടര പതിറ്റാണ്ട് കാലമായി പ്രവാസിയായിരുന്ന മുസ്തഫ ജോട്ടന്‍ പെയിന്റ് നിര്‍മാണ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. നേരത്തേ 18 വര്‍ഷം ജിദ്ദയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. സന്ദര്‍ശനവിസയിലെത്തിയ കുടുംബത്തോടൊപ്പം നാട്ടില്‍ പോയ മുസ്തഫ യാംബുവില്‍ തിരിച്ചെത്തി ഒരാഴ്ച ആയപ്പോഴാണ് മരിച്ചത്. അടുത്ത റൂമിലെ സുഹൃത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മുസ്തഫ ഫ്‌ലാറ്റില്‍ മരിച്ചു കിടക്കുന്നത് കണ്ടത്.
പരേതരായ കുനിക്കകത്ത് കുഞ്ഞിമൊയ്തീന്‍ ബീയുമ്മ ദമ്പദികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കള്‍ : മുഹമ്മദ് ഷാനിബ്, മുഹമ്മദ് ഷാദില്‍, സഫ്‌വാന യാസ്മിന്‍. മരുമകന്‍: അബ്ദുല്‍ അസീസ് മാറാക്കര. സഹോദരങ്ങള്‍: കമ്മു ,അബ്ദുസ്സലാം, പാത്തു, ആയിഷ, ഖദീജ, മൈമൂന. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുസ്തഫയുടെ സഹോദരങ്ങളുടെ മക്കളും ജോട്ടന്‍ കമ്പനി അധികൃതരും യാംബുവിലുള്ള സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തരും രംഗത്തുണ്ടായിരുന്നു.
Comments are closed for this post.