വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിന് ഭാഗമായി നടക്കുന്ന ആപ് മേക്കിങ് ചാലഞ്ചില്‍ തിളങ്ങി ഇന്ത്യന്‍ വിദ്യാര്‍ഥി അസ്മി ജെയിന്‍. ആപ്പിള്‍ എല്ലാവര്‍ഷവും ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്കായി ആപ്പുകള്‍ നിര്‍മിക്കാനായി അവസരമൊരുക്കാറുണ്ട്. ഈ മത്സരത്തില്‍ വിദ്യാര്‍ഥികള്‍ സ്വിഫ്റ്റ് കോഡിംഗ് ഭാഷ ഉപയോഗിച്ച് ഒരു യഥാര്‍ത്ഥ ആപ്പ് നിര്‍മിക്കണം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച മത്സരമായിരുന്നു നടന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
സ്‌പോര്‍ട്‌സ്,വിനോദം, ആരോഗ്യം,പരിസ്ഥിതി എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് ആപ്പ് രൂപീകരിക്കേണ്ടത്. ആപ്പിളില്‍, എല്ലായിടത്തും ആളുകളെ അവരുടെ അഭിനിവേശം പിന്തുടരാനും അവരുടെ മികച്ച ആശയങ്ങള്‍ ജീവസുറ്റതാക്കാനും സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്‍ഡോറില്‍ നിന്നുള്ള അസ്മി ജയിന്‍ ആരോഗ്യമേഖലയെ അടിസ്ഥാനമാക്കിക്കൊണ്ടാരു ഹെല്‍ത്ത് കെയര്‍ ആപ്പ് രൂപകല്‍പ്പന ചെയ്തു.തന്റെ സുഹൃത്തിന്റെ ബന്ധു മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും തല്‍ഫലമായി, അയാള്‍ക്ക് കണ്ണിന്റെ സ്ഥാനം തെറ്റി, മുഖം തളര്‍ന്നുപോവുകയും ചെയ്തു. ഇദ്ദേഹത്തെ പോലുള്ളവര്‍ക്കായ് സ്‌ക്രീനിന് ചുറ്റും ചലിക്കുന്ന ഒരു പന്ത് പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഉപയോക്താവിന്റെ കണ്ണുകളുടെ ചലനങ്ങള്‍ ട്രാക്കുചെയ്യുന്നതിനുതകും വിധത്തിലുള്ള പ്ലാറ്റ്‌ഫോം അസ്മി രൂപകല്‍പന ചെയ്തു.
കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുക എന്നതാണ് ആപ്ലിക്കേഷന്റെ ഉദ്ദേശ്യം, സുഹൃത്തിന്റെ അമ്മാവനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെങ്കിലും, പലതരം നേത്രരോഗങ്ങളും പരിക്കുകളും ഉള്ള ആളുകള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് ജെയിന്‍ പ്രതീക്ഷിക്കുന്നു.
”അദ്ദേഹത്തെപ്പോലുള്ള ആളുകളുടെ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷന്‍ സൃഷ്ടിക്കുന്നത് എനിക്ക് പ്രധാനമായിരുന്നു. എന്റെ അടുത്ത ലക്ഷ്യം ഫീഡ്ബാക്ക് നേടുകയും അത് ഫലപ്രദവും ഉപയോക്തൃ സൗഹൃദവുമാണെന്ന് ഉറപ്പുവരുത്തുകയും അത് ആപ്പ് സ്റ്റോറില്‍ റിലീസ് ചെയ്യുകയും ചെയ്യുക എന്നതാണ്. ആത്യന്തികമായി, ഇത് വിപുലീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ സുഹൃത്തിന്റെ അമ്മാവനെപ്പോലുള്ള ആളുകള്‍ക്ക് സ്വയം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ചികിത്സാ ഉപകരണമായി ഇത് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു-ജെയിന്‍ പറഞ്ഞു.
മിസ് ജെയിന്‍ നിലവില്‍ ഇന്‍ഡോറിലെ മെഡി-ക്യാപ്‌സ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയാണ്.
Comments are closed for this post.