2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഭീതി ഒഴിയുന്നതിനു മുന്നേ പുതിയ കേസുകള്‍: വുഹാനിലെ 1.1 കോടി ജനങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു

 

വുഹാന്‍: കൊവിഡിന്റെ പ്രഭവഭൂമിയായ ചൈനയിലെ വുഹാനില്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും കൊവിഡ് ബാധ കണ്ടെത്തിയതോടെ ശക്തമായ നടപടിക്കൊരുങ്ങുന്നു. വുഹാനിലെ ജനങ്ങളെ മൊത്തം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് ചൈന ഒരുങ്ങുന്നത്.

ഇതോടെ 1.1 കോടി ജനങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റായിരിക്കും നടത്തുക. പത്തു ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തീകരിക്കാനാണ് പദ്ധതി.

76 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണ്‍ ഏപ്രില്‍ എട്ടിന് അവസാനിപ്പിച്ച ശേഷം വീണ്ടും കൊവിഡ് ബാധ കണ്ടെത്തിയതോടെയാണ് നടപടി. ഡോങ്ക്‌സിഹു ജില്ലയിലെ റെസിഡെന്‍ഷ്യല്‍ കോംപൗണ്ടില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ആറു പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.