ഏറ്റവും മോശം ഡ്രൈവിങില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്‍ഷുറന്‍സ് വിദഗ്ധര്‍ പുറത്തുവിട്ട രാജ്യങ്ങളുടെ പട്ടിക പ്രകാരം നാലാം സ്ഥാനത്താണ് ഇന്ത്യ.
അന്‍പത് രാജ്യങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. റോഡ് നിലവാരം, റോഡ് അപകടങ്ങളിലെ മരണങ്ങള്‍ എന്നിവയും സര്‍വേയില്‍ പരിഗണിച്ചു. പട്ടിക പ്രകാരം ജപ്പാനിലാണ് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഡ്രൈവര്‍മാരുള്ളത്. രണ്ടാം സ്ഥാനത്ത് നെതര്‍ലന്‍ഡ്‌സ് ആണ്. മൂന്നാം സ്ഥാനം നോര്‍വേയും, നാലാം സ്ഥാനം എസ്‌റ്റോണിയയും അഞ്ചാം സ്ഥാനം സ്വീഡനും കരസ്ഥമാക്കി.
Comments are closed for this post.