2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചാറ്റ് ജിപിടിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് പുലിസ്റ്റര്‍ ജേതാവുള്‍പ്പെടെ എഴുത്തുകാര്‍

ടെക്ക് ലോകത്തേക്ക് ചാറ്റ് ജി.പി.ടി അവതരിപ്പിക്കപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയായെങ്കിലും, പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ആക്ഷേപങ്ങളും ഇതുവരെ അവസാനിച്ചിട്ടില്ല. ദിനം പ്രതി മെച്ചപ്പെടുകയും കൂടുതല്‍ കൃത്യയതയോടെ ആശയവിനിമയം ചെയ്യുകയും ചെയ്യുന്ന ചാറ്റ് ജി.പി.ടി സര്‍ഗത്മക രംഗത്തേക്കും കടന്ന് കയറിയിരിക്കുകയാണ്. പാട്ട്,കഥകള്‍,നോവലുകള്‍,തിരക്കഥകള്‍,നാടകങ്ങള്‍ എന്നിവയൊക്കെ രചിക്കുന്നതിനും, സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിനുമൊക്കെ ചാറ്റ് ജി.പി.ടി ദിനം പ്രതി മെച്ചെപ്പെടലുകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.

സര്‍ഗാത്മക രചനകള്‍ പഠിച്ചും വിശകലനം ചെയ്തുമാണ് ഇത്തരത്തിലുളള കഴിവുകള്‍ ചാറ്റ് ജി.പി.ടി വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്.
എന്നാല്‍ ചാറ്റ് ജി.പി.ടിയെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന രചനകളുടെ രചയിതാക്കളില്‍ നിന്നും കമ്പനി ഇതിന് അനുവാദം ഒന്നും വാങ്ങിയിട്ടില്ല. ഇതിനെതിരെ ചാറ്റ്ജിപിടിക്കും അതിന്റെ മാതൃ കമ്പനിയായ ഓപ്പണ്‍ എ.ഐക്കെതിരേയും കേസ് ഫയല്‍ ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം അമേരിക്കന്‍ എഴുത്തുകാര്‍. പുലിറ്റ്‌സര്‍ പ്രൈസ് ജേതാവ് മൈക്കല്‍ ചാബോണ്‍ ഉള്‍പ്പെടെയുള്ള യുഎസ് ആസ്ഥാനമായുള്ള ഒരു കൂട്ടം എഴുത്തുകാരാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ ഓപ്പണ്‍എഐയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കാന്‍ ഓപ്പണ്‍എഐ തങ്ങളുടെ എഴുത്ത് ദുരുപയോഗം ചെയ്തതായാണ് രചയിതാക്കള്‍ ആരോപിക്കുന്നത്.ചാബോണ്‍, നാടകകൃത്ത് ഡേവിഡ് ഹെന്റി ഹ്വാങ്, രചയിതാക്കളായ മാത്യു ക്ലാം, റേച്ചല്‍ ലൂയിസ് സ്‌നൈഡര്‍, അയേലെറ്റ് വാള്‍ഡ്മാന്‍ എന്നിവരാണ് തങ്ങളുടെ അനുമതി കൂടാതെ തങ്ങള്‍ രചിച്ച കൃതികള്‍ ചാറ്റ് ജി.പി.ടിയെ പരിശീലിപ്പിച്ചു എന്നാരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കൂടാതെ കമ്പനിയോട് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights:writers in usa take legal action against chatgpt


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.