2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗുസ്തി താരങ്ങള്‍ക്കെതിരെ പൊലിസ് ചുമത്തിയത് കലാപ ശ്രമം അടക്കമുളള വകുപ്പുകള്‍; സമരം തുടരാനുറച്ച് താരങ്ങള്‍

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്തിരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ഗിസ്തി താരങ്ങള്‍ക്കെതിരെ കലാപമടക്കമുളള കുറ്റങ്ങള്‍ ചുമത്തി പൊലിസ്.ജന്തര്‍ മന്തറില്‍ നടന്ന സംഘര്‍ഷത്തില്‍ കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പൊലീസ് പിന്നീട് വിട്ടയച്ചു. ഒഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ അടക്കമുള്ള ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്.എന്നാല്‍ ജന്തര്‍ മന്തറില്‍ സമരം തുടതുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ പൊലിസ് സമരവേദി പൊളിച്ചു നീക്കി.

അതേസമയം ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സി.പി.എം നേതാവ് സുഭാഷിണി അഅലി, ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുതു.
പൊലിസ് നടപടിയില്‍ തളരില്ലെന്നും രാജ്യം ഇനി കാണാന്‍ പോകുന്നത് ഏകാധിപത്യമല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി.

Content Highlights: wrestlers said protest will continue


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.