ഇസ്‌ലാമാബാദ്: പ്രാര്‍ത്ഥനാവേളയില്‍ വിശ്വാസികളെ കൊലപ്പെടുത്തുന്നത് ഇന്ത്യയില്‍ പോലും കാണില്ലെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖാജ ആസിഫ്. കഴിഞ്ഞ ചൊവ്വാഴ്ച പെഷവാറിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രാര്‍ത്ഥനാവേളയില്‍ ആളുകളെ കൊലപ്പെടുത്തുന്നത് ഇന്ത്യയിലോ ഇസ്‌റാഈലിലോ പോലും കാണില്ലെന്നും ഈ കിരാതകൃത്യം പാകിസ്താനില്‍ കാണാമെന്നും പാര്‍ലമെന്റില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Comments are closed for this post.