2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മായാവതിയെ വേശ്യയോട് ഉപമിച്ച് ബി.ജെ.പി നേതാവ്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിയെ വേശ്യയോട് ഉപമിച്ച് ബി.ജെ.പി നേതാവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങാണ് വിവാദ പ്രസ്താവന നടത്തിയത്

.എന്നാല്‍ വിവാദ പരാമര്‍ശം നടത്തിയ ദയാശങ്കര്‍ സിംഗിനെ പദവികളില്‍നിന്നു പുറത്താക്കിയതായി പാര്‍ട്ടി അറിയിച്ചു.

‘മായാവതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ വില്‍ക്കുകയാണ്. ആര് ഒരു കോടി നല്‍കിയാലും മായാവതി അവര്‍ക്കും സീറ്റിനായുള്ള ടിക്കറ്റ് നല്‍കും. മൂന്ന് കോടിയുമായി വേറൊരാള്‍ നല്‍കിയാല്‍ മുമ്പ് നല്‍കിയവരുടെ സീറ്റ് റദ്ദ് ചെയ്ത് അയാള്‍ക്ക് സീറ്റ് നല്‍കുന്നു. ഇപ്പോള്‍ അവരുടെ വ്യക്തിത്വം വേശ്യയേക്കാള്‍ ചീത്തയായിരിക്കുന്നു.’ എന്നിങ്ങനെയാണ് ദയാശങ്കര്‍ മായാവതിക്കെതിരെ നടത്തിയ പ്രസംഗം.

അതേസമയം ബി.എസ്.പിയുടെ ജനപിന്തുണയാണ് ബി.ജെ.പി നേതാവിനെ ഇത്തരത്തില്‍ മോശമായ ഒരു പ്രസ്തവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.