2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകത്തിലെ ആദ്യത്തെ സംഭവം, ഓസ്‌ട്രേലിയന്‍ സ്ത്രീയുടെ തലച്ചോറില്‍ ജീവനുള്ള വിരയെ കണ്ടെത്തി

ലോകത്തിലെ ആദ്യത്തെ സംഭവം, ഓസ്‌ട്രേലിയന്‍ സ്ത്രീയുടെ തലച്ചോറില്‍ ജീവനുള്ള വിരയെ കണ്ടെത്തി

ഓസ്‌ട്രേലിയ: കുറച്ച് നാളുകളായി വയറുവേദന, ചുമ, രാത്രിയില്‍ അമിതമായി വിയര്‍ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അറുപത്തിനാലുകാരിയായ സ്ത്രീക്ക് പ്രകടമാക്കുന്നു. പിന്നീട് മറവിയിലേക്കും വിഷാദത്തിലേക്കും കടന്നു. എന്നിട്ടും എന്താണ് കാരണം എന്ന ചോദ്യം ബാക്കിയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാന്‍ബറയില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഇതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായത്. ശസ്ത്രക്രിയയ്ക്കിടെ അവരുടെ തലച്ചോറില്‍നിന്നു എട്ട് സെ.മി നീളമുള്ള ജീവനുള്ള പുഴുവിനെയാണ് കണ്ടെത്തിയത്.

2021 ജനുവരി അവസാനത്തോടെയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ സ്‌കാനില്‍ ‘തലച്ചോറിന്റെ വലത് മുന്‍ഭാഗത്തെ വിചിത്രമായ ലെഷന്‍’ കണ്ടെത്തി. എന്നാല്‍ 2022 ജൂണില്‍ നടത്തിയ ബയോപ്‌സിയിലാണ് അവരുടെ അവസ്ഥയുടെ യഥാര്‍ഥ കാരണം വെളിപ്പെട്ടത്. ചുവന്ന പരാന്നഭോജി തലച്ചോറില്‍ രണ്ട് മാസം വരെ ജീവിച്ചിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തെക്ക്കിഴക്കന്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിലെ ഒരു തടാക പ്രദേശത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ സുഖം പ്രാപിച്ച് വരുന്നു. മനുഷ്യ മസ്തിഷ്‌കത്തില്‍ ലാര്‍വകളുടെ ആക്രമണത്തിന്റെയും വികാസത്തിന്റെയും ആദ്യ ഉദാഹരണമാണ് ഈ കേസാണ് ഈ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഗവേഷകര്‍ എമര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പറഞ്ഞു.

ന്യുറോസര്‍ജന്റെ വാക്കുകള്‍

സ്‌കാനിംഗില്‍ വിചിത്രമായി കാണപ്പെട്ട തലച്ചോറിന്റെ ഭാഗത്ത് സ്പര്‍ശിച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. ‘ഞാന്‍ എന്റെ ട്വീസറുകള്‍ എടുത്ത് ഞാന്‍ അത് പുറത്തെടുത്തു. അത് നീങ്ങുന്നുണ്ടായിരുന്നു! ‘എല്ലാവരും ഞെട്ടിപ്പോയി. ഞങ്ങള്‍ കണ്ടെത്തിയ പുഴു വളരെ ശക്തമായി നീങ്ങുന്നു,’ പുഴുവിനെ കണ്ടെത്തിയ ന്യൂറോ സര്‍ജന്‍ പറഞ്ഞു.

‘ഒരു മനുഷ്യനില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു പുതിയ അണുബാധയാണിത്.’ രോഗങ്ങളും അണുബാധകളും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ അപകടസാധ്യത ഈ കേസ് എടുത്തുകാണിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അവര്‍ താമസിച്ചിരുന്ന തടാകത്തിനരികില്‍ കാണപ്പെടുന്ന ഒരു തരം നാടന്‍ പുല്ലായ വാരിഗല്‍ ഗ്രീന്‍സ് ശേഖരിച്ചതിന് ശേഷമാണ് സ്ത്രീയെ ഇത് ബാധിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രദേശത്ത് കാര്‍പെറ്റ് പൈത്തണിന്റെ സാന്നിധ്യം വളരെ കൂടുതലാണ്. പാമ്പിന്റെ വിസര്‍ജ്യവും പരാന്നഭോജികളുടെ മുട്ടയും ഉണ്ടായിരുന്ന സസ്യങ്ങള്‍ പാചകത്തിന് ഉപയോഗിച്ചതിലൂടെയാകാം ഇത് സ്ത്രീയുടെ ഉള്ളിലെത്തിയതെന്ന് സംശയിക്കുന്നു. ‘മുന്‍ പരീക്ഷണ പഠനങ്ങളില്‍ ആടുകള്‍, നായ്ക്കള്‍, പൂച്ചകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ ലാര്‍വ വികസനം പ്രകടമാക്കിയിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.