2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മകളെ അമ്മ വിവാഹം കഴിച്ചു; മകള്‍ക്ക് പത്തു വര്‍ഷം തടവ്

  • അമ്മയ്ക്കുള്ള ശിക്ഷ പിന്നീട്

ഒക്‌ലഹോമ: സ്വന്തം അമ്മയെ വിവാഹം കഴിച്ചതിന് 26കാരിയായ മകള്‍ക്ക് കോടതി 10 വര്‍ഷം തടവ് വിധിച്ചു. യുഎസ്സിലെ ഒക്‌ലഹോമയാണ് ഈ അപൂര്‍വ്വ വിവാഹത്തിനും ശിക്ഷാ വിധിക്കും സാക്ഷിയായത്. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നത് 10വര്‍ഷത്തെ നല്ല നടപ്പായി കോടതി ചുരുക്കിയിട്ടുണ്ട്.

 മകളെ വിവാഹം കഴിക്കും മുമ്പ് തന്റെ മകനേയും വിവാഹം കഴിച്ചിരുന്നു പട്രീഷ സ്പാന്‍ എന്ന ഈ 44കാരി. കഴിഞ്ഞ മാര്‍ച്ചിലാണ് 26കാരിയായ തന്റെ മകള്‍ മിസ്റ്റി സ്പാന്നിനെ വിവാഹം കഴിക്കുന്നത്. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  സെപ്തംബറില്‍ മിസ്റ്റി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റല്ലെന്ന് അമ്മ പട്രീഷ്യ തെറ്റിദ്ധരിപ്പിച്ചെന്ന് മിസ്റ്റി ആരോപിക്കുന്നു.

മിസ്റ്റി സ്പാന്നിനെ കൂടാതെ രണ്ട് കുട്ടികള്‍ കൂടിയുണ്ട് പട്രീഷ്യയ്ക്ക്. മൂന്ന് കുട്ടികളുടെയും രക്ഷാകര്‍തൃ ചുമതല വളരെ നേരത്തെ തന്നെ പട്രീഷ്യയ്ക്ക നഷ്ടമായിരുന്നു. അന്ന് മുതല്‍ മുത്തശ്ശിയാണ് ഇവരെ ദത്തെടുത്ത് വളര്‍ത്തിയത്.

പിന്നീട് 2014ല്‍ മിസ്റ്റിയും പട്രീഷ്യയും പരസ്പരം കാണുകയും പുതിയ തലത്തിലേക്ക് ബന്ധം വളരുകയുമായിരുന്നു. മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേരിനൊപ്പം തന്റെ പേരിന്റെ അംശം ഇല്ലാത്തതു കൊണ്ട് മകളെ താന്‍ വിവാഹം ചെയ്യുന്നത് നിയമ വിരുദ്ധമല്ലെന്നാണ്  കരുതിയതെന്നാണ് പട്രീഷ്യ കോടതിയെ അറിയിച്ചത്.

2008ല്‍ പട്രീഷ്യ 18കാരനായ തന്റെ മകനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ അമ്മയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞ മകന്‍ ഈ വിവാഹം റദ്ദാക്കുകയായിരുന്നു.

രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് ഒക്‌ലഹോമില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.