2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഒന്നേമുക്കാല്‍ കൊല്ലം താമസിച്ചത് സ്റ്റാര്‍ ഹോട്ടലില്‍,ദിവസ വാടക 8500, സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം; ചിന്തയെ വെട്ടിലാക്കി യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കൊല്ലം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനും ഇ.ഡി ക്കും യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. 38 ലക്ഷം രൂപ ചെലവില്‍ കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണ് ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.

കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികള്‍ ഉള്ള അപ്പാര്‍ട്‌മെന്റിലായിരുന്നു ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാര്‍ട്‌മെന്റാണിത്. ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ചിന്ത വാടകയായി നല്‍കേണ്ടി വരും. ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും പരാതി നല്‍കിയത് .

അതേസമയം ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ചിന്തയുടെ പ്രതികരണം. അമ്മയുടെ അയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചത്. മാസം 20,000 രൂപയാണ് വാടകയായി നല്‍കിയതെന്നാണ് ചിന്ത പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.