2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഭാവിയിലെ കൊവിഡ് വ്യാപനം തടയാന്‍ വൈറസിന്റെ ഉത്ഭവം അറിയണം’ -ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19ന്റെ കാര്യത്തില്‍ ആത്മവിശ്വാസത്തിനുള്ള സമയമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ് അദാനോം ഗെബ്രിയേസസ്. കൊവിഡില്‍ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വാക്‌സിന്‍ വിതരണം നിഷ്പക്ഷമായിരിക്കുമെന്നും ദരിദ്ര രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭ്യത ഉറപ്പാക്കുമെന്നും കോവാക്‌സ് പ്രാരംഭത്തെ കുറിച്ച് പരാമര്‍ശിക്കവെ അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സന്തോഷിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല. കാരണം ചില രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും അവധിക്കാലം വരാറായി. ഉത്സവ കാലങ്ങളില്‍ ഇഷ്ടപ്പെടുന്ന ആളുകളുമായി ഒരുമിച്ച് ജീവിക്കാന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നില്‍ക്കുമ്പോള്‍ അവരെയും നിങ്ങളെയും അപകടത്തിലാക്കാന്‍ പാടില്ല’ അദാനോം പറഞ്ഞു.

നമ്മളെടുക്കുന്ന തീരുമാനങ്ങളില്‍ ആരുടെ ജീവിതമാണ് ചൂതാട്ടത്തിലാകുന്നതെന്ന് നമ്മള്‍ അറിയണം. ലോകാരോഗ്യ സംഘടനയുടെ നിലപാട് വ്യക്തമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വൈറസിന്റെ ഉത്ഭവം അറിയണം. കാരണം ഭാവിയില്‍ വീണ്ടും ഇത് പൊട്ടിപുറപ്പെടുന്നത് തടയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉറവിടം അറിയാന്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുന്നുണ്ട്. ചിലര്‍ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നു. ഞങ്ങളുടെ സ്ഥാനം വളരെ വ്യക്തമാണ്. വുഹാനില്‍നിന്ന് പഠനം തുടങ്ങും. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയുകയും കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മറ്റു വഴികള്‍ തേടുകയും ചെയ്യുമെന്നും അദാനോം കൂട്ടിച്ചേര്‍ത്തു.

സെപ്തംബറിന് ശേഷം ആഗോളതലത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വ്യാഴാഴ്ച ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്ത് നടപ്പാക്കിയ ബുദ്ധിമുട്ടേറിയ നിയന്ത്രണങ്ങളുടെ ഫലമായി യൂറോപ്പിലെ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.