2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉക്രൈനിലെ അധിനിവേശം: മാസ്റ്റര്‍ വിസ കാര്‍ഡുകള്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി

   

കീവ്: ഉക്രൈന്‍ അധിനിവേശത്തിന്റെ സാഹചര്യത്തില്‍ റഷ്യയില്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ വിസയും മാസ്റ്റര്‍കാര്‍ഡും. റഷ്യയിലെ പങ്കാളികളുമായി ചേര്‍ന്ന് ഇടപാടുകള്‍ ഉടന്‍ തന്നെ നിര്‍ത്തിവെയ്ക്കാനുള്ള നടപടി സ്വീകരിച്ചതായി വിസ അറിയിച്ചു.

ഇതനുസരിച്ച് വിദേശത്തോ സ്വദേശത്തെ റഷ്യന്‍ വിസ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

പതിനൊന്നാം ദിവസവും ഉക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. അധിനിവേശ സേന കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ മാനുഷിക ദുരന്തത്തിന്റെ വക്കിലാണ് ഉക്രൈന്‍ നഗരങ്ങള്‍. തെക്കന്‍ നഗരമായ മരിയുപോളില്‍ പ്രഖ്യാപിച്ച ഭാഗിക വെടിനിര്‍ത്തല്‍ പാളിയതോടെ നഗരം അപകടമുനമ്പിലാണ്. നഗരവാസികളെ ഒഴിപ്പിക്കാന്‍ ശനിയാഴ്ച പകല്‍ അഞ്ചുമണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താമെന്നായിരുന്നു റഷ്യന്‍ വാഗ്ദാനം.എന്നാല്‍ ഈ സമയത്തും റഷ്യ ഷെല്ലിങ് തുടര്‍ന്നുവെന്നും ഒഴിപ്പിക്കല്‍ സാധ്യമായില്ലെന്നും മരിയുപോള്‍ നഗര ഭരണകൂടം വ്യക്തമാക്കി.

റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്കുള്ള ആഹാരവും മരുന്നും ഏതാണ്ട് തീര്‍ന്ന നിലയിലാണ്.

അതിനിടെ, കൂടുതല്‍ പിന്തുണ തേടി ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി അമേരിക്കന്‍ പ്രഡിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ചു. സാമ്പത്തിക സഹായം തേടിയാണ് വിളിച്ചത്. കൂടാതെ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.