2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഉമ്മാ എഴുന്നേല്‍ക്ക്…’ അബോധാവസ്ഥയിലായ മാതാവിനെ തൊട്ടുവിളിച്ച്, ആര്‍ത്തുകരഞ്ഞ് ചോരയില്‍ കുളിച്ച് മക്കള്‍; കണ്ണും കരളും നനച്ച് കാബൂള്‍ സ്‌ഫോടനത്തിന്റെ രംഗം

കാബൂള്‍: ചിതറിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അനക്കമില്ലാതെ കിടക്കുന്ന ഉമ്മ. ഉമ്മയെ തൊട്ടു വിളിച്ച് ഭീതിയോടെ ആര്‍ത്തു കരയുന്ന രണ്ടു കുഞ്ഞുമക്കള്‍. സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥകളായ കാബൂളില്‍ നിന്നുള്ളതാണ് രംഗം.

കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിന്റെ ബാക്കി പത്രം. അബോധാവസ്ഥയില്‍ കിടക്കുന്ന മാതാവിന്റെ അരികില്‍ നിന്ന് കരയുന്ന കുട്ടികളിലൊരാള്‍ ചോരയില്‍ കുളിച്ച നിലയിലാണ്. വീഡീയോ എടുക്കുന്നയാള്‍ കുഞ്ഞുങ്ങളെ ആശ്വസിക്കുന്നതും കേള്‍ക്കാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദരി ഭാഷയില്‍ ഉമ്മ എഴുന്നേല്‍ക്കൂ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ നിമിഷങ്ങള്‍ക്കകമാണ് ട്രെന്‍ഡിങ് ആയത്.

കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.