2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ട്രംപിനെ പുറത്താക്കില്ല’-മൈക്ക് പെന്‍സ്; ഡെമോക്രാറ്റുകള്‍ ഇംപീച്ച് നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും വൈസ് പ്രസിഡന്റ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കില്ലെന്ന് വൈസ് പ്രസിഡന്റെ മൈക്ക് പെന്‍സ്. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഭരണഘടനാ ഭേദഗതി ഉപയോഗിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇംപീച്ച് നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ഡമോക്രാറ്റുകളോട് ആവശ്യപ്പെട്ടു.

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ പ്രമേയത്തില്‍ ജനപ്രതിനിധി സഭയില്‍ ചര്‍ച്ച് ടനക്കുകയാണ്. ഇന്നായിരിക്കും വോട്ടെടുപ്പ്. ഇതു രണ്ടാമത്തെ തവണയാണ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നത്.

കാപിറ്റോള്‍ കെട്ടിടത്തിലേക്ക് ട്രംപ് അനുകൂലികള്‍ മാര്‍ച്ച് നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തതിനു പിന്നാലെയാണ് ഡെമോക്രാറ്റുകള്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയത്.

25ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാന്‍ വേണ്ടി ഡെമോക്രാറ്റുകളാണ് പ്രതിനിധി സഭയില്‍ പ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെ ഓഫിസില്‍ നിന്ന് പുറത്താക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.