
വാഷിങ്ടണ്‍: കാബൂള്‍ താലിബാന് പിടിച്ചെടുക്കുമെന്ന് ഒരുമാസം മുമ്പു തന്നെ യു.എസിന് രഹസ്യവിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ രണ്ട് ഡസനോളം വരുന്ന യു.എസ് നയതന്ത്ര പ്രതിനിധികള്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ ഇക്കാര്യം അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. യു.എസ് സൈന്യം അഫ്ഗാന് വിടുന്നതിനാണ് മുന്നോടിയായാണ് ഈ അറിയിപ്പ് നല്‍കിയതെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം യു.എസ് വാര്‍ത്തയില്‍ പ്രതികരിച്ചിട്ടില്ല.
അഫ്ഗാന് പിന്മാറ്റത്തിന്റെ പേരില്‍ അമേരിക്കയും ബൈഡനും വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് ഈ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്. സൈനിക പിന്മാറ്റത്തിന്റെ പേരില്‍ അമേരിക്കയില്‍ ബൈഡന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ബൈഡന് പകരം ചുമതല വൈസ്പ്രസിഡന്റ് കമല ഹാരിസിന് നല്‍കണമെന്നാണ് സര്‍വ്വേകള്‍ പറയുന്നത്.
Comments are closed for this post.