കീവ്: അധിനിവേശത്തില്‍ റഷ്യന്‍ അനുകൂല നിലപാട്എടുക്കുന്ന ചൈനക്കെതിരെ ഉക്രൈന്‍. റഷ്യന്‍ ക്രൂരതയെ ചൈന അപലപിക്കണമെന്ന് ഉക്രൈന്‍ ആവശ്യപ്പെട്ടു. റഷ്യയെ പിന്തുണക്കുന്നതിന് യു.എസ് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആവശ്യവുമായി ഉക്രൈന്‍ രംഗത്തെത്തിയിരിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വിഡിയോ കാള്‍ സംഭാഷണത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത്. ഉക്രൈന്‍ നഗരങ്ങള്‍ക്കും ജനങ്ങള്‍ക്കും മേല്‍ റഷ്യ ക്രൂരമായ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ചൈന റഷ്യക്ക് പടക്കോപ്പുകളും മറ്റു സഹായങ്ങളും നല്‍കിയാലുണ്ടാകുന്ന പ്രശ്‌നങ്ങളെയും പ്രത്യാഘാതങ്ങളെയുംകുറിച്ച് ബൈഡന്‍ വിശദമാക്കി. ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ചൈന ഇതുവരെ റഷ്യയെ വിമര്‍ശിച്ചിട്ടില്ല.
Comments are closed for this post.