2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പകര്‍പ്പവകാശ ലംഘനം; ട്രംപ് ഷെയര്‍ ചെയ്ത വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു

വാഷിങ്ടണ്‍: പകര്‍പ്പവകാശ ലംഘന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഷെയര്‍ ചെയ്ത വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കാമ്പയിന്‍ രീതിയില്‍ തയ്യാറാക്കിയ വീഡിയോയില്‍ അനുമതിയില്ലാതെ സംഗീതം ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് സംഗീത വീഡിയോ ട്രംപ് ഷെയര്‍ ചെയ്തത്. ലിങ്കിന്‍ പാര്‍ക്ക് എന്ന സംഗീത ഗ്രൂപ്പിന്റെ ഇന്‍ ദ എന്‍ഡ് എന്ന ഭാഗം ഇതില്‍ ഉപയോഗിച്ചിരുന്നു. ഇതിന് അനുമതി വാങ്ങിയിരുന്നില്ല എന്നാണ് പരാതി.

ട്രംപിനെതിരെ പരസ്യമായി ഗ്രൂപ്പ് രംഗത്തെത്തി. ട്രംപിനെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും സംഗീതം ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും നടപടിക്കെതിരെ പ്രതികരിക്കുമെന്നും ലിങ്കിന്‍ പാര്‍ക്ക് ട്വീറ്റ് ചെയ്തു. എന്നാല്‍ വീഡിയോ നീക്കം ചെയ്തതിനെ കുറിച്ച് വൈറ്റ ഹൗസ് പ്രതികരിച്ചിട്ടില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.