2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തുര്‍ക്കി വിധിയെഴുതുന്നു; ഉര്‍ദുഗാന്‍ യുഗം തുടരുമോ എന്ന് ഉറ്റുനോക്കി ലോകം

തുര്‍ക്കി വിധിയെഴുതുന്നു; ഉര്‍ദുഗാന്‍ യുഗം തുടരുമോ എന്ന് ഉറ്റുനോക്കി ലോകം

അങ്കാറ: തുര്‍ക്കിയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ലോകരാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം നേടിയെടുത്ത റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഒരിക്കല്‍ കൂടി തുര്‍ക്കിയില്‍ ജനവിധി തേടുകയാണ്. 20 വര്‍ഷമായി തുര്‍ക്കി ഭരിക്കുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മാറുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ ലോകം ഉറ്റുനോക്കുന്നത്. കെമാല്‍ ക്ല്ച്ദാറോളുവാണ് ഉര്‍ദുഗാന്റെ മുഖ്യ എതിരാളി. 64 മില്യണ്‍ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. ഇന്ന് രാത്രിയോടെ ഫലമറിഞ്ഞു തുടങ്ങും. ഒരു സ്ഥാനാര്‍ഥി 51 ശതമാനം വോട്ടുകള്‍ നേടണം ജയിക്കാന്‍. ഇല്ലെങ്കില്‍ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും.

ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാണ് ഉര്‍ദുഗാനെ നേരിടുന്നത്. നേഷന്‍ അലയന്‍സ് എന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ 74കാരന്‍ കെമാല്‍ ക്ല്ച്ദാറോളു സിഎച്പി പാര്‍ട്ടിയുടെ നേതാവാണ്. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് രൂപീകരിച്ച പാര്‍ട്ടിയാണ് സി.എച്ച്.പി. ഇടതുപക്ഷ പാര്‍ട്ടികളും വലതുപക്ഷ സംഘടനകളും ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളും എല്ലാം ചേര്‍ന്നതാണ് നേഷന്‍ അലയന്‍സ്. ഉര്‍ദുഗാന്‍ കൊണ്ടുവന്ന പ്രസിഡന്‍ഷ്യല്‍ രീതി പൊളിച്ചെഴുതുമെന്നതാണ് നേഷന്‍ അലയന്‍സിന്റെ പ്രധാന വാഗ്ദാനം. മുഹര്‍റം ഇന്‍സ് ,സിനാന്‍ ഒഗാന്‍ എന്നീ രണ്ട് അപ്രധാന സ്ഥാനാര്‍ഥികള്‍ കൂടി മത്സര രംഗത്തുണ്ട്.

തുര്‍ക്കി വിധിയെഴുതുന്നു; ഉര്‍ദുഗാന്‍ യുഗം തുടരുമോ എന്ന് ഉറ്റുനോക്കി ലോകം

പഴയ പ്രതാപത്തിലേക്ക് തുര്‍ക്കിയെ നയിക്കുകയെന്ന ദൗത്യമാണ് ഉര്‍ദുഗാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവുമാണ് ഉര്‍ദുഗാന്റെ മുന്‍പിലെ വലിയവെല്ലുവിളി. 50,000 ത്തിലധികം മനുഷ്യജീവനുകളെടുത്ത ഭൂകമ്പത്തില്‍ ഭരണകൂടം വേഗത്തില്‍ ഇടപെട്ടിട്ടില്ല എന്ന വിമര്‍ശനവും പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.