2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘അല്ലാഹ് ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് വിജയം നല്‍കേണമേ….’ കഅ്ബക്കു മുന്നില്‍ ഫലസ്തീന്‍ യുവാവിനെ ആലിംഗനം ചെയ്ത് കണ്ണീര്‍ പ്രാര്‍ത്ഥനയായി വൃദ്ധന്‍ video

ലോക മുസ്‌ലിങ്ങളുടെ അഭിമാനമേറിയ നോവാണ് ഫലസ്തീന്‍. കാലങ്ങളായി അധിനിവേശത്തിന്റെ കരാള ഹസ്തങ്ങള്‍ക്കുള്ളില്‍ ഞെരിയുമ്പോഴും പുഞ്ചിരിക്കുന്ന ജനത. കയ്യില്‍ കല്‍ച്ചീളുകളുമായി കൊച്ചു കുഞ്ഞുങ്ങള്‍ പോലും നാടിന്റെ മോചനത്തിനായി പോരാട്ട ഭൂമിയിലേക്കിറങ്ങുന്ന നാട്. അവരെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏതൊരു മനുഷ്യനും കണ്ണ് നിറയും. വല്ലാത്തൊരു വിങ്ങല്‍ ചങ്കില്‍ വന്നു തടയും. ഉള്ളില്‍ പ്രാര്‍ത്ഥന നിറയും.

ഇവിടെയിതാ വിശുദ്ധ കഅ്ബക്കു മുന്നില്‍ വെച്ച് ഫലസ്തീന്‍ യുവാവിനെ കണ്ടുമുട്ടിയ വൃദ്ധന്റെ വീഡിയോ. കഅ്ബക്കു മുന്നില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്ന വൃദ്ധ ദമ്പതികളോട് ഞാനെടുത്ത് തരട്ടെ എന്ന് ചോദിക്കുകയാണ് യുവാവ്. ഫോട്ടോ എടുത്ത ശേഷം അവരെവിടെ നിന്നാണെന്ന് ചോദിക്കുന്നു യുവാവ്യ തുണീഷ്യയില്‍ നിന്നാണെന്ന് പറഞ്ഞ ശേഷം യുവാവിനോട് യെമനില്‍ നിന്നാണോ എന്ന് തിരിച്ചു ചോദിക്കുന്നു വൃദ്ധന്‍. ഫലസ്തീനില്‍ നിന്നാണെന്ന് യുവാവ് മറുപടി പറഞ്ഞതോടെ വൃദ്ധന്റെ ഭാവം മാറുന്നു. പൊട്ടിക്കര
ഞ്ഞ് പ്രര്‍ത്ഥനയോടെ യുവാവിനെ ആലിംഗനം ചെയ്യുന്നു. കരച്ചിലടക്കാന്‍ കഴിയുന്നില്ല ആ മനുഷ്യന്. ഗസ്സ ഗസ്സ എന്ന് പറഞ്ഞ് പ്രാര്‍ത്ഥനയോടെ അയാള്‍ കരഞ്ഞു കൊണ്ടേയിരിക്കുന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by IlmFeed (@ilmfeed)

   

റമദാനിലും കനത്ത ആക്രമണമാണ് ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കു നേരെ അഴിച്ചു വിട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.