
കാനഡ: കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഇന്ത്യയിലെ സാഹചര്യം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം എന്നും കാനഡയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘കര്‍ഷക സമരത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇന്ത്യയില്‍ നിന്ന് പുറത്തു വരുന്നത്. സാഹചര്യം എസ്വസ്ഥപ്പെടുത്തുന്നതാണ്. അവരുടെ കുടുംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും ഞങ്ങള്‍ക്കെല്ലാം പ്രയാസമുണ്ട്. നിങ്ങളില്‍ പലരുടേയും സത്യാവസ്ഥ അതാണെന്ന് എനിക്കറിയാം. ഞാന്‍ ഒന്നു പറയുകയാണ്. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം കാനഡയുണ്ടാവും’- ട്രൂഡോ പറഞ്ഞു.
സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ആദ്യ ലോകനേതാവാണ് ട്രൂഡോ.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം ആറാം ദിനത്തിലെത്തിയിരിക്കുകയാണ്.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.
അതിനിടെ കര്‍ഷകരുമായി കേന്ദ്രത്തിന്റെ പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു.